---
title: "#auction | സിൽവർലൈൻ വിരുദ്ധ വാഴക്കുല ലേലം 5ന്"
english_title: "#Silverline #antibanana #auction at 5 "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167023/silverline-antibanana-auction-at-5"
published_at: "2023-12-04T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dbb278f114_vaaya.jpg"
keywords: []
---

# #auction | സിൽവർലൈൻ വിരുദ്ധ വാഴക്കുല ലേലം 5ന്

> **Lead Summary:** **ആലുവ :** സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മഞ്ഞക്കുറ്റിക്കു പകരം സമര സമിതി നട്ട പാളയംകോടൻ വാഴയുടെ കുല 5ന് 9.30ന് ആലുവ മാർക്കറ്റിൽ ലേലം ചെയ്യും.

## Article Content

**ആലുവ :** സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മഞ്ഞക്കുറ്റിക്കു പകരം സമര സമിതി നട്ട പാളയംകോടൻ വാഴയുടെ കുല 5ന് 9.30ന് ആലുവ മാർക്കറ്റിൽ ലേലം ചെയ്യും.

പഴങ്ങനാട് മഠത്തിപ്പറമ്പിൽ എം.പി. തോമസിന്റെ പുരയിടത്തിൽ ആലുവ മേഖലാ സമിതി നട്ട വാഴയുടെ കുലയാണ് ലേലം ചെയ്യുന്നത്. പദ്ധതിയെ പിന്തുണച്ച 99 ഭരണപക്ഷ എംഎൽഎമാർക്കു പകരം സംസ്ഥാനത്തെങ്ങും ഇങ്ങനെ സമരവാഴകൾ നട്ടിരുന്നു.

തിരുവനന്തപുരം പോത്തൻകോട് ലേലം ചെയ്ത വാഴക്കുലയ്ക്ക് 17,150 രൂപ ലഭിച്ചു. തുടർ സമരത്തിനു ഫണ്ട് സ്വരൂപിക്കുകയാണു ലക്ഷ്യമെന്നു സമര സമിതി നേതാവ് കെ.പി. സാൽവിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167023/silverline-antibanana-auction-at-5)