---
title: "#construction | ഏഴിക്കര സിഎച്ച്സിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും കല്ലിടലും നടത്തി"
english_title: "The #construction of the #new #building to be #constructed at #Ehishikara #CHC was #inaugurated and the #stone was laid"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166984/the-construction-of-the-new-building-to-be-constructed-at-ehishikara-chc-was-inaugurated-and-the-stone-was-laid"
published_at: "2023-12-04T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d9ca518f1a_ezhikkara.jpg"
keywords: []
---

# #construction | ഏഴിക്കര സിഎച്ച്സിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും കല്ലിടലും നടത്തി

> **Lead Summary:** **ഏഴിക്കര :** പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും കല്ലിടലും നടത്തി.

## Article Content

**ഏഴിക്കര :** പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും കല്ലിടലും നടത്തി.

മൂന്ന്‌ നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടം പ്രവർത്തനങ്ങൾക്കായി 58 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് കല്ലിടൽ നടത്തി. വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷനായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ്, ബാബു തമ്പുരാട്ടി, സി എം രാജഗോപാൽ, ജെൻസി തോമസ്, കെ ഡി വിൻസെന്റ്, രമാദേവി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166984/the-construction-of-the-new-building-to-be-constructed-at-ehishikara-chc-was-inaugurated-and-the-stone-was-laid)