---
title: "#WorldDiversityDay | കൂത്താട്ടുകുളം ബിആർസി ലോക ഭിന്നശേഷിദിനം ആചരിച്ചു"
english_title: "#Koothattukulam #celebrated #WorldDiversityDay"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166968/koothattukulam-celebrated-worlddiversityday"
published_at: "2023-12-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d8e5f69f67_brc.jpg"
keywords: []
---

# #WorldDiversityDay | കൂത്താട്ടുകുളം ബിആർസി ലോക ഭിന്നശേഷിദിനം ആചരിച്ചു

> **Lead Summary:** **കൂത്താട്ടുകുളം :** സമഗ്രശിക്ഷാ കേരളം കൂത്താട്ടുകുളം ബിആർസി ലോക ഭിന്നശേഷിദിനം ആചരിച്ചു.

## Article Content

**കൂത്താട്ടുകുളം :** സമഗ്രശിക്ഷാ കേരളം കൂത്താട്ടുകുളം ബിആർസി ലോക ഭിന്നശേഷിദിനം ആചരിച്ചു.

ഉപജില്ലയിലെ 31 സ്കൂളുകളിലെ 150 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പാലക്കുഴ ഗവ. എച്ച്‌എസ്‌എസിലെ വിദ്യാർഥി കെ എസ് ദേവാനന്ദും നഗരസഭാ അധ്യക്ഷ വിജയ ശിവനുംചേർന്ന്‌ ഉദ്ഘാടനം ചെയ്തു.

ബിപിസി കെ ബി സിനി അധ്യക്ഷയായി. ട്രെയ്നർ മിനിമോൾ എബ്രഹാം, ഷൈനി പോൾ, ഷീജ ദാമോദരൻ, പി ജി ബിന്ദു, രാഹുൽ സി രാജ്, സി വി ദീപ എന്നിവർ സംസാരിച്ചു.

കൂത്താട്ടുകുളം ഹൈസ്കൂൾ കുട്ടികളുടെ നാടൻപാട്ട്, മീങ്കുന്നം ശ്രീ മൂകാംബിക കലാക്ഷേത്രയുടെ നൃത്താവതരണം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166968/koothattukulam-celebrated-worlddiversityday)