---
title: "#fire | കൂത്താട്ടുകുളം നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ ഗോഡൗണിൽ വൻ തീപിടിത്തം"
english_title: "A huge #fire #broke out in #Palakuza #warehouse of #Koothattukulam #Net Link #Company"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166965/a-huge-fire-broke-out-in-palakuza-warehouse-of-koothattukulam-net-link-company"
published_at: "2023-12-04T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d8b29d0770_fire.jpg"
keywords: []
---

# #fire | കൂത്താട്ടുകുളം നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ ഗോഡൗണിൽ വൻ തീപിടിത്തം

> **Lead Summary:** **കൂത്താട്ടുകുളം :** നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ ഗോഡൗണിൽ വൻ തീപിടിത്തം. ഞായർ രാത്രി 8.30ഓടെയാണ് സംഭവം.

## Article Content

**കൂത്താട്ടുകുളം :** നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ ഗോഡൗണിൽ വൻ തീപിടിത്തം. ഞായർ രാത്രി 8.30ഓടെയാണ് സംഭവം.

കൂത്താട്ടുകുളം, പിറവം, തൊടുപുഴ അഗ്നി രക്ഷാസേനാ യൂണിറ്റുകളിലെ അഞ്ചോളം ഫയർ എൻജിനുകൾ അപകടസ്ഥലത്ത് തീയണച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് മോഡം, ഒപ്റ്റിക് ഫൈബർ കേബിളുകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയാണ്.

ഷീറ്റുമേഞ്ഞ ഷെഡ് തകരഷീറ്റുകൊണ്ട് മറച്ചാണ് ഗോഡൗൺ നിർമിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോക്സുകളും വയറുകളും ഇലക്‌ട്രോണിക്സ് സാധനങ്ങളും ഉൾപ്പെടെ ഗോഡൗണിലുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പുറത്തുനിന്നുള്ള തീ ഏകദേശം അണച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166965/a-huge-fire-broke-out-in-palakuza-warehouse-of-koothattukulam-net-link-company)