---
title: "#AIDSDay | എയ്ഡ്സ് ദിനം ആചരിച്ചു"
english_title: "#AIDSDay was #observed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166578/aidsday-was-observed"
published_at: "2023-12-02T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b079b3c4b8_aids.jpg"
keywords: []
---

# #AIDSDay | എയ്ഡ്സ് ദിനം ആചരിച്ചു

> **Lead Summary:** **പറവൂർ/കരുമാല്ലൂർ :** ‘സമൂഹങ്ങൾ നയിക്കട്ടെ’ സന്ദേശവുമായി എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഗവ. താലൂക്കാശുപത്രിയിൽ ഐക്യദാർഢ്യദീപം തെളിക്കൽ, റെഡ് റിബൺ വിതരണം, പ്രതിജ്ഞ, ബോധവൽക്കരണം എന്നിവ നടത്തി.

## Article Content

**പറവൂർ/കരുമാല്ലൂർ :** ‘സമൂഹങ്ങൾ നയിക്കട്ടെ’ സന്ദേശവുമായി എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഗവ. താലൂക്കാശുപത്രിയിൽ ഐക്യദാർഢ്യദീപം തെളിക്കൽ, റെഡ് റിബൺ വിതരണം, പ്രതിജ്ഞ, ബോധവൽക്കരണം എന്നിവ നടത്തി.

സൂപ്രണ്ട് ആശ കെ ജോൺ, മെഡിക്കൽ ഓഫീസർ ഡസ്‌മോൻ ജെ തരകൻ, നഴ്സിങ് സൂപ്രണ്ട് ത്രേസ്യക്കുട്ടി എന്നിവർ സംസാരിച്ചു. കരുമാല്ലൂർ പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം, എഫ്എംസിടി ഹൈസ്കൂൾ എന്നിവ ചേർന്ന് എയ്ഡ്സ് ദിനാചരണം നടത്തി.

ആരോഗ്യ ബോധവൽക്കരണം, റാലി, ഫ്ലാഷ്‌ മോബ് എന്നിവ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ജാനു ബോധവൽക്കരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ എസ് സിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166578/aidsday-was-observed)