---
title: "#Karingachira | കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്ക്‌ പെരുന്നാളിന് തുടക്കമായി"
english_title: "#Tamuk #festival #begins at St. George Jacobite Syrian #Cathedral, #Karingachira"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166510/tamuk-festival-begins-at-st-george-jacobite-syrian-cathedral-karingachira"
published_at: "2023-12-02T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ac756e07fc_perunnal.jpg"
keywords: []
---

# #Karingachira | കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്ക്‌ പെരുന്നാളിന് തുടക്കമായി

> **Lead Summary:** **തൃപ്പൂണിത്തുറ :** ജോർജിയൻ തീർഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്ക്‌ പെരുന്നാളിന് തുടക്കമായി.

## Article Content

**തൃപ്പൂണിത്തുറ :** ജോർജിയൻ തീർഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്ക്‌ പെരുന്നാളിന് തുടക്കമായി.

യാക്കോബായ സഭ മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് കൊടിയേറ്റി. റോയി ജോർജ് കട്ടച്ചിറ, ഗീവർഗീസ് കോണോത്ത് കോർ എപ്പിസ്‌കോപ്പ, എബ്രഹാം വലിയപറമ്പിൽ കോർ എപ്പിസ്കോപ്പ, ഫാ. ഡാർലി ഇടപ്പങ്ങാട്ടിൽ, ഫാ. തോമസ് പീച്ചനാട്ട്, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. എബിൻ ബേബി ഊമേലിൽ, ഫാ. സെജു പോൾ വെൺട്രപ്പിള്ളിൽ, ഫാ. അനിൽ മൂക്കനോട്ടിൽ, ഫാ. സാംസൻ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളിന്നൂർ, ഫാ. ഷൈജു പഴമ്പിള്ളി എന്നിവർ നേതൃത്വം നൽകി.

അനൂപ് ജേക്കബ് എംഎൽഎ, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ എന്നിവർ പങ്കെടുത്തു. ഫാ. റോയി ജോർജ് കട്ടച്ചിറ, തമ്പു ജോർജ് തുകലൻ, ജേക്കബ് സി മാത്യു എന്നിവരെ അനുമോദിച്ചു.

യൂത്ത് അസോസിയേഷൻ വാർഷികവും നടന്നു. മതസൗഹാർദത്തിന്റെ പ്രതീകമായി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ കത്തീഡ്രലിൽ എണ്ണ സമർപ്പിച്ചു. കെ ജി മധുസൂദനൻ, പ്രകാശ് അയ്യർ, കെ ബി സതീശൻ, എം എൻ ശിവശങ്കരൻ, മുരളി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166510/tamuk-festival-begins-at-st-george-jacobite-syrian-cathedral-karingachira)