Dec 18, 2021 08:59 AM

എടക്കാട്ടുവയൽ.... വിശ്വാസം അതല്ലേ എല്ലാം...വില്പ്പനക്കാരന്റെയോ,ഉടമസ്ഥന്റെയോ,നിരീക്ഷണ ക്യാമറയുടെയോ കണ്ണുകൾ ഇല്ല;ആളുകൾക്ക് ആവശ്യം ഉള്ള സാധനങ്ങൾഎടുത്ത് വില പെട്ടിയിൽ ഇടാം,കാശില്ലയെങ്കിലും കുഴപ്പമില്ല പറ്റുബുക്കിൽ എഴുതി പിന്നീട് ഇട്ടാൽ മതി. ഫ്രണ്ട്സ് സ്വയം സഹായസംഘത്തിന്റ ഈ പലചരക്ക് കട നിരവധി കുടുംബങ്ങൾക്ക് ആശ്രയമാകുന്നു.

എടയ്ക്കാട്ടുവയൽ മലനിരപ്പേൽ ഫ്രണ്ട്സ് സ്വയം സഹായസംഘത്തിലെ 13 അംഗങ്ങളാണ് പുതിയ ആശയത്തിനുപിന്നിൽ. മലനിരപ്പേൽ 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ക്ലബ്ബിന്റെ കെട്ടിടത്തിലാണ് പലചരക്ക് കട. കടയിലെത്തുന്നവർക്ക് ആവശ്യമുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാം. വിലവിവരപ്പട്ടികയിൽ നോക്കി പണം കടയിലുള്ള പെട്ടിയിലിടാം. പണമില്ലാത്തവർക്ക് കടയിൽ വച്ചിട്ടുള്ള ബുക്കിൽ പേരും വാങ്ങിയ സാധനങ്ങളുടെ വിലയും എഴുതിവയ്ക്കാം. ഈ തുക പിന്നീട് എത്തിച്ചാൽ മതി.

രണ്ടുവർഷമായി പ്രവർത്തിക്കുന്ന കടയിൽ ഇതാണ് രീതി. ഇതുവരെ കണക്കിലോ പണത്തിലോ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് സംഘം അംഗങ്ങൾ പറയുന്നു. കോവിഡ് പ്രതിസന്ധിയിൽ 10,000 രൂപയ്ക്കുവരെയുള്ള സാധനങ്ങൾ കടമായി വാങ്ങിയവർ പ്രതിസന്ധി മാറിയതോടെ കടം വീട്ടി. കടയുടെ താക്കോൽ സമീപത്തെ ഏഴ് വീടുകളിൽ നൽകിയിരിക്കുന്നതിനാൽ ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും സാധനങ്ങൾ വാങ്ങാം

Faith is not everything; Literally a grocery store in Edakattuvayal

Next TV

Top Stories










News Roundup