---
title: "#fined | മുടിമാലിന്യം തള്ളിയ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ പിടികൂടി പിഴ അടപ്പിച്ചു"
english_title: "The #beauty parlor #owner who dumped the hair #waste was #caught and #fined"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166464/the-beauty-parlor-owner-who-dumped-the-hair-waste-was-caught-and-fined"
published_at: "2023-12-02T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a8d78e45a3_hair.jpg"
keywords: []
---

# #fined | മുടിമാലിന്യം തള്ളിയ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ പിടികൂടി പിഴ അടപ്പിച്ചു

> **Lead Summary:** **തൃപ്പൂണിത്തുറ : ** നഗരസഭയിൽ മുടിമാലിന്യം തള്ളിയവരെ പിടികൂടി പിഴ അടപ്പിച്ചു. എരൂർ ഭാഗത്താണ് ഒരുചാക്ക് നിറയെ മുടി പൊതുനിരത്തിൽ തള്ളിയനിലയില്‍ കണ്ടെത്തിയത്.

## Article Content

**തൃപ്പൂണിത്തുറ : ** നഗരസഭയിൽ മുടിമാലിന്യം തള്ളിയവരെ പിടികൂടി പിഴ അടപ്പിച്ചു. എരൂർ ഭാഗത്താണ് ഒരുചാക്ക് നിറയെ മുടി പൊതുനിരത്തിൽ തള്ളിയനിലയില്‍ കണ്ടെത്തിയത്.

ബാർബേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മാലിന്യച്ചാക്കില്‍നിന്ന് ഒരു വൈദ്യുതി ബിൽ കണ്ടെത്തി.

അന്വേഷണത്തിൽ എറണാകുളം എളംകുളം ഭാഗത്ത് പ്രവർത്തിക്കുന്ന ആവലോൺ ബ്യൂട്ടി പാർലറില്‍നിന്നാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് കണ്ടെത്തി.

സ്ഥാപനത്തിന്റെ ഉടമയെ നഗരസഭയിൽ വിളിച്ചുവരുത്തി 20,000 രൂപ പിഴ ഈടാക്കി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന പരിശോധന സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി എ ബെന്നി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166464/the-beauty-parlor-owner-who-dumped-the-hair-waste-was-caught-and-fined)