---
title: "#Drugs | "നിശാന്തതയുടെ കാവൽക്കാർ' സമൂഹമാധ്യമ ഗ്രൂപ്പുവഴി മയക്കുമരുന്ന്‌ വിൽപ്പന;പറവകൾ പിടിയിൽ"
english_title: "#Drugs #sold through #socialmedia group "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166230/drugs-sold-through-socialmedia-group-guardians-of-peace-birds-caught"
published_at: "2023-12-01T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569417a1750b_drugs.jpg"
keywords: []
---

# #Drugs | "നിശാന്തതയുടെ കാവൽക്കാർ' സമൂഹമാധ്യമ ഗ്രൂപ്പുവഴി മയക്കുമരുന്ന്‌ വിൽപ്പന;പറവകൾ പിടിയിൽ

> **Lead Summary:** **കൊച്ചി :** പതിനഞ്ച്‌ ലക്ഷം രൂപ വിലവരുന്ന 194 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ്‌ പിടിയിൽ.

## Article Content

**കൊച്ചി :** പതിനഞ്ച്‌ ലക്ഷം രൂപ വിലവരുന്ന 194 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ്‌ പിടിയിൽ.

> മട്ടാഞ്ചേരി സ്റ്റാർ ജങ്ഷൻ പുളിക്കൽപ്പറമ്പിൽ പി എ ഇസ്തിയാഖ് (26), ട്രാൻസ്ജെൻഡർ ഇടപ്പള്ളി നോർത്ത് കൂനംതൈ പൂകൈതയിൽ അഹാന (26) എന്നിവരാണ് പിടിയിലായത്. "നിശാന്തതയുടെ കാവൽക്കാർ' സമൂഹമാധ്യമ ഗ്രൂപ്പുവഴിയായിരുന്നു മയക്കുമരുന്ന്‌ വിൽപ്പന.

> "പറവ' എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. പകൽ പുറത്തിറങ്ങാതെ രാത്രി ആവശ്യക്കാരിൽനിന്ന്‌ ഓൺലൈനായി പണം വാങ്ങിയാണ് മയക്കുമരുന്ന് കൈമാറുന്നത്. മയക്കുമരുന്ന്‌ പ്രത്യേക പാക്കറ്റുകളിലാക്കി ഓരോയിടത്തും കൊണ്ടിട്ടശേഷം ലൊക്കേഷനും ഫോട്ടോയും ആവശ്യക്കാരന്‌ അയക്കും. കാക്കനാട്‌ പടമുകൾ സാറ്റ്‌ലൈറ്റ്‌ ജങ്ഷനിലെ ഫ്ലാറ്റിൽനിന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

> അക്രമാസക്തരായ ഇരുവരെയും ഏറെനേരത്തേ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായത്‌. മയക്കുമരുന്ന് വിറ്റുകിട്ടിയ 9000 രൂപ, ഡിജിറ്റൽ ത്രാസ്, ഐഫോൺ ഉൾപ്പെടെ നാല്‌ സ്മാർട്ട് ഫോൺ എന്നിവയും കസ്റ്റഡിയിലെടുത്തു. കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ "മസ്താൻ' എന്ന് വിളിപ്പേരുള്ളയാളിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ വെളിപ്പെടുത്തി.

പിടിയിലായശേഷവും നിരവധിപേർ ഇവരുടെ ഫോണിലേക്ക്‌ വിളിച്ചിരുന്നു. കൊച്ചിയിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166230/drugs-sold-through-socialmedia-group-guardians-of-peace-birds-caught)