---
title: "#football | സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ വിമല പബ്ലിക് സ്കൂൾ ഒന്നാമതായി"
english_title: "#Vimala #Public #School came #first in the #Friendship #Football #Tournament"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166005/vimala-public-school-came-first-in-the-friendship-football-tournament"
published_at: "2023-11-30T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6567f8ff72918_football.jpg"
keywords: []
---

# #football | സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ വിമല പബ്ലിക് സ്കൂൾ ഒന്നാമതായി

> **Lead Summary:** **മൂവാറ്റുപുഴ : ** വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ മധ്യകേരള സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ഒന്നാമതായി.

## Article Content

**മൂവാറ്റുപുഴ : ** വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ മധ്യകേരള സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ഒന്നാമതായി.

ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ റണ്ണറപ്പായി. മികച്ച കളിക്കാരനായി പെരുമ്പാവൂർ അമൃത വിദ്യാലയത്തിലെ ശ്രാവൺ, ഡിഫൻഡറായി ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിലെ എറിക് ജസ്റ്റിൻ, ഫോർവേർഡായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ മുഹമ്മദ് ഫയസ് എന്നിവരെ തെരഞ്ഞെടുത്തു.

സമാപന സമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. സഹോദയ സെക്രട്ടറി ഫാ. ജോൺസൺ പാലപ്പിള്ളി അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ റവ. സിജൻ പോൾ, സോണൽ ചാക്കോ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166005/vimala-public-school-came-first-in-the-friendship-football-tournament)