---
title: "#Trikartikafestival | മേതല കല്ലിൽ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറ്റി"
english_title: "#Trikartika #festival flag #hoisted at #Bhagavatikeshtra in #Medala stone"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/165791/trikartika-festival-flag-hoisted-at-bhagavatikeshtra-in-medala-stone"
published_at: "2023-11-29T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566a5540752c_lsavam.jpg"
keywords: []
---

# #Trikartikafestival | മേതല കല്ലിൽ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറ്റി

> **Lead Summary:** **പെരുമ്പാവൂർ : ** മേതല കല്ലിൽ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറ്റി.

## Article Content

**പെരുമ്പാവൂർ : ** മേതല കല്ലിൽ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറ്റി.

നെടുമ്പിള്ളി തരണല്ലൂർ സതീശൻനമ്പൂതിരിപ്പാട്‌, മേൽശാന്തി പടിഞ്ഞാറേടം അഭിരാമൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ്‌ കൊടിയേറ്റിയത്‌. ഡിസംബർ നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും. കൊടിയേറ്റിനുമുമ്പ്‌ ഇടിതൊഴൽ ചടങ്ങ് നടത്തി.

ഡിസംബർ ഒന്നിന് രാത്രി ഒമ്പതിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള, രണ്ടിന് രാത്രി ഒമ്പതിന് കാഞ്ഞൂർ നാട്ടുപൊലിമയുടെ നാവോറ്, മൂന്നിന് പഞ്ചാരിമേളവും മേജർ സെറ്റ് പഞ്ചവാദ്യവും ഇറക്കി എഴുന്നള്ളിപ്പും രാത്രി ഒമ്പതിന് അമ്പലപ്പുഴ സാരഥിയുടെ നാടകവും അരങ്ങേറും.

തിരുവാതിരകളി, ദാസ് മേതലയുടെ പ്രഭാഷണം, ഭരതനാട്യം എന്നിവയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/165791/trikartika-festival-flag-hoisted-at-bhagavatikeshtra-in-medala-stone)