പിറവം : (piravomnews.in) നിയോജക മണ്ഡലത്തിലെ മുളന്തുരുത്തി ആര്‍ഒബി -യുടെ അപ്രോച്ച് റോഡിനോടു ചേര്‍ന്നുള്ള സര്‍വ്വീസ് റോഡില്‍ കൂടിയുള്ള ഗതാഗതം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. സ
ര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ചക്കുള്ളില്‍ റോഡ് തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസം നേരിട്ടപ്പോള്‍ എം.എല്‍.എ-യുടെ നേതൃത്വത്തില്‍ എല്ലാ 10 ദിവസം കൂടുമ്പോഴും ഉദ്യോഗസ്ഥരുടെ അവലോകന യോഗം കൂടിയിരുന്നു.
മഴയും വെള്ള പൊക്കവും മൂലമാണ് നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസം നേരിട്ടതെന്ന് ആര്‍ബിഡിസി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എം.എല്‍.എ-യുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം രാത്രിയില്‍ അധികസമയം കൂടി എടുത്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം വേഗത്തില്‍ നീങ്ങണമെന്നും അത് സമയ ബന്ധിതമായി പൂര്‍ത്തി ആക്കണമെന്നും അനൂപ് ജേക്കബ് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
#Traffic on the service #road adjacent to the #approach #road of #Mulanthuruthi #ROB will #resume #soon