---
title: " #healthdepartment | ഹോട്ടലുകൾ, ബേക്കറികള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി"
english_title: "The #healthdepartment #conducted #inspections in #hotels and #bakeries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/165442/the-healthdepartment-conducted-inspections-in-hotels-and-bakeries"
published_at: "2023-11-27T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564610b0824a_hotel.jpg"
keywords: []
---

#  #healthdepartment | ഹോട്ടലുകൾ, ബേക്കറികള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

> **Lead Summary:** **കാലടി : ** കാലടി, മറ്റൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

## Article Content

**കാലടി : ** കാലടി, മറ്റൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങൾ, വൃത്തിഹീനമായ സാഹചര്യത്തിലും മാലിന്യസംസ്കരണമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിച്ചു. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ 12,700 രൂപ- പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരും. ഹെൽത്ത് ഇൻസ്പെക്ടർ പി കെ അഭിലാഷ്, കെ വി ഷിബു, കെ വി ബിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/165442/the-healthdepartment-conducted-inspections-in-hotels-and-bakeries)