---
title: "#babies | ഏഴ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മപ്പട്ടിക്ക് കുഞ്ഞുങ്ങളെ കിട്ടി"
english_title: " #Ammapatti, who lost #seven #babies, got #babies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164937/ammapatti-who-lost-seven-babies-got-babies"
published_at: "2023-11-25T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656151803eef7_dog.jpg"
keywords: []
---

# #babies | ഏഴ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മപ്പട്ടിക്ക് കുഞ്ഞുങ്ങളെ കിട്ടി

> **Lead Summary:** **കളമശേരി :** കളമശേരി എച്ച്എംടി കവലയിൽ ഏഴ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മപ്പട്ടിക്ക് കോട്ടയത്ത് കുഞ്ഞുങ്ങളെ കിട്ടി.

## Article Content

**കളമശേരി :** കളമശേരി എച്ച്എംടി കവലയിൽ ഏഴ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മപ്പട്ടിക്ക് കോട്ടയത്ത് കുഞ്ഞുങ്ങളെ കിട്ടി.

എച്ച്എംടി കവലയിൽ ബുധനാഴ്ചയാണ്, പ്രസവിച്ചിട്ട് ഏറെ ദിവസമാകാത്ത ഏഴ് പട്ടിക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടത്. ആരോ വിഷംകൊടുത്ത് കൊന്നതാകാമെന്നാണ് മൃഗസ്നേഹികളുടെ ഊഹം.

കുഞ്ഞുങ്ങൾ മരിച്ച ദുഃഖത്തിൽ അമ്മപ്പട്ടി വിഷമിച്ചുനടന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഉണരാത്ത മക്കളെ നോക്കി ഏറെനേരം അവിടെ നിന്നു.

എന്നാല്‍, വ്യാഴം രാവിലെ പട്ടിക്കുഞ്ഞുങ്ങളുടെ ജഡം ആരോ കൊണ്ടുപോയി. വിവരമറിഞ്ഞ്‌ എസ്‌പിസിഎ (സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) അംഗങ്ങളെത്തി, വൈകിട്ടോടെ നായയെ കോട്ടയത്തേക്ക് കൊണ്ടുപോയി.

തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍, പ്രസവിച്ച് ഏഴാംദിവസം അമ്മപ്പട്ടി ചത്തുപോയ ഏഴ് കുഞ്ഞുങ്ങളെ എസ്‌പിസിഎ പ്രവർത്തകർ കോട്ടയത്തെ ഒരു മൃഗസ്നേഹിയുടെ വീട്ടിൽ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഈ ഏഴ് കുഞ്ഞുങ്ങൾക്ക് അമ്മയായാണ് കളമശേരിയിലെ നായയെ എത്തിച്ചതെന്ന് എസ്‌പിസിഎ ജില്ലാ സെക്രട്ടറി സജീവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164937/ammapatti-who-lost-seven-babies-got-babies)