---
title: "#arrest | പണവും സ്വർണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ"
english_title: "The main #accused in the case of #defrauding a bag #containing #money and gold has been #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164869/the-main-accused-in-the-case-of-defrauding-a-bag-containing-money-and-gold-has-been-arrested"
published_at: "2023-11-24T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b69d2d34a_aaluva.jpg"
keywords: []
---

# #arrest | പണവും സ്വർണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

> **Lead Summary:** **ആലുവ: ** റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയിൽ.

## Article Content

**ആലുവ: ** റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയിൽ.

ചേന്ദമംഗലം ഷാപ്പുംപടി പാണ്ടിശേരി വീട്ടിൽ ജിതിൻ കൃഷ്ണ (ചാഡു -28) യെയാണ് ആലുവ പൊലീസ് പിടികൂടിയിരിക്കുന്നത്. ജൂലൈ 27ന് പുലർച്ചെയാണ് സംഭവം.

14,000 രൂപ, നാല് പവൻ സ്വർണ്ണം, സ്ഥലത്തിന്‍റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ എന്നിവയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിപ്പറിച്ചത്. സംഭവത്തിൽ ബൈക്ക് ഓടിച്ച ചിറ്റാറ്റുകര സ്വദേശി യദുകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പിടികൂടുമെന്നുറപ്പായാൽ ബ്ലേഡുപയോഗിച്ച് ദേഹത്ത് വരഞ്ഞ് രക്ഷപ്പെടുന്ന ആക്രമണകാരിയാണ് പ്രതി. തമിഴ്നാടുൾപ്പടെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സാഹസികമായാണ് പിടികൂടിയത്.

പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച സ്വർണ്ണാഭരണത്തിലൊരു ഭാഗം പറവൂരിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുക്കുകയും . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164869/the-main-accused-in-the-case-of-defrauding-a-bag-containing-money-and-gold-has-been-arrested)