---
title: "#Koothatukulam | കളഞ്ഞു കിട്ടിയ നോട്ട്കെട്ട് പൊലീസിൽ ഏൽപിച്ച് കൂത്താട്ടുകുളം സ്വദേശി മാതൃകയായി "
english_title: "A #native of #Koothatukulam set an #example by #handing over the #stolen #banknote to the #police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164793/a-native-of-koothatukulam-set-an-example-by-handing-over-the-stolen-banknote-to-the-police"
published_at: "2023-11-24T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656078c148355_note.jpg"
keywords: []
---

# #Koothatukulam | കളഞ്ഞു കിട്ടിയ നോട്ട്കെട്ട് പൊലീസിൽ ഏൽപിച്ച് കൂത്താട്ടുകുളം സ്വദേശി മാതൃകയായി 

> **Lead Summary:** **കൂത്താട്ടുകുളം :** കളഞ്ഞു കിട്ടിയ 10,000 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് കൂത്താട്ടുകുളം മയിലങ്ങാട്ട് ഷൈനി ബാബു മാതൃകയായി.

## Article Content

**കൂത്താട്ടുകുളം :** കളഞ്ഞു കിട്ടിയ 10,000 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് കൂത്താട്ടുകുളം മയിലങ്ങാട്ട് ഷൈനി ബാബു മാതൃകയായി.

മൂവാറ്റുപുഴ ദന്ത് കെയറിൽ ജീവനക്കാരിയായ ഷൈനിക്ക് ബുധനാഴ്ച രാവിലെയാണ് പാലക്കുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു നിന്നു 500 രൂപയുടെ ഒരു കെട്ട് നോട്ട് കിട്ടിയത്. മഴയത്ത് നനഞ്ഞ നിലയിലായിരുന്നു നോട്ടുകൾ.

ഷൈനി ഇത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നൽകിയ അറിയിപ്പ് കണ്ട് സ്റ്റേഷനിൽ എത്തിയ പണത്തിന്റെ ഉടമ കരിമ്പന പുളിക്കപ്പറമ്പിൽ പി.എസ്. രതീഷിന് പൊലീസ് ഇൻസ്പെക്ടർ പി.ജെ. നോബിൾ പണം കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164793/a-native-of-koothatukulam-set-an-example-by-handing-over-the-stolen-banknote-to-the-police)