---
title: "#Kothamangalam | കോതമംഗലത്ത്‌  5000 പേർക്ക്‌ പട്ടയം"
english_title: "5,000 #people in #Kothamangalam have been #given #tickets"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164679/5000-people-in-kothamangalam-have-been-given-tickets"
published_at: "2023-11-24T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656027974d0b2_kerala.jpg"
keywords: []
---

# #Kothamangalam | കോതമംഗലത്ത്‌  5000 പേർക്ക്‌ പട്ടയം

> **Lead Summary:** **കോതമംഗലം : ** കോതമംഗലത്തെ വിവിധ വില്ലേജുകളിലായി അയ്യായിരംപേർക്ക്‌ പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് വെള്ളിയാഴ്‌ച തുടക്കമാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

## Article Content

**കോതമംഗലം : ** കോതമംഗലത്തെ വിവിധ വില്ലേജുകളിലായി അയ്യായിരംപേർക്ക്‌ പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് വെള്ളിയാഴ്‌ച തുടക്കമാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പുതിയ പട്ടയ അപേക്ഷകൾ വെള്ളിമുതൽ താലൂക്ക് ഓഫീസിൽ സ്വീകരിക്കും. കുട്ടമ്പുഴ 2815, നേര്യമംഗലം 1360, കടവൂർ 550, കീരംപാറ 250, കുട്ടമംഗലം 52, കോട്ടപ്പടി 7 എന്നിങ്ങനെയാണ് പട്ടയം കൊടുക്കുന്നത്.

പട്ടയനടപടി വേഗത്തിലാക്കാൻ താലൂക്കിൽ സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും എംഎൽഎ അറിയിച്ചു.

റവന്യുരേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും വനം വകുപ്പിന്റെ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്നതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ്‌ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി–-വർഗക്കാർ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പതിച്ചുനൽക്കുന്നതിന് 2020ലും 2021ലും രണ്ട് ഉത്തരവുകൾ സർക്കാർ ഇറക്കിയിരുന്നു.

ഈ ഉത്തരവുപ്രകാരം പട്ടയം നൽകുന്നതിന് നിയമതടസ്സം നേരിട്ടതിന്റെ തുടർച്ചയിലാണ് പരിഷ്കരിച്ച് നവംബർ നാലിന് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പട്ടയം നൽകുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164679/5000-people-in-kothamangalam-have-been-given-tickets)