---
title: "#AIcamera | പരാക്രമം എഐ ക്യാമറകളോട്; കോതമംഗലത്ത് പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ"
english_title: "#Prowess to #AIcameras; The #youth #reached #Kothamangalam in the #morning and #destroyed the #cables"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164663/prowess-to-aicameras-the-youth-reached-kothamangalam-in-the-morning-and-destroyed-the-cables"
published_at: "2023-11-24T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560145a9feff_aicamera.jpg"
keywords: []
---

# #AIcamera | പരാക്രമം എഐ ക്യാമറകളോട്; കോതമംഗലത്ത് പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ

> **Lead Summary:** **കൊച്ചി:** എറണാകുളം കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ രണ്ട് യുവാക്കൾ ചേർന്നു നശിപ്പിച്ചു.

## Article Content

**കൊച്ചി:** എറണാകുളം കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ രണ്ട് യുവാക്കൾ ചേർന്നു നശിപ്പിച്ചു.

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഈ മാസം ഏഴാം തീയതി പുലർച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.

അതേസമയം, റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു.

നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164663/prowess-to-aicameras-the-youth-reached-kothamangalam-in-the-morning-and-destroyed-the-cables)