---
title: "#CBSE | സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് വെള്ളി കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും"
english_title: "#State #CBSE #Arts #Festival will be lit up at #Sreesarada #Vidyalaya"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164407/state-cbse-arts-festival-will-be-lit-up-at-sreesarada-vidyalaya"
published_at: "2023-11-23T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655eb35f97ac2_puli.jpg"
keywords: []
---

# #CBSE | സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് വെള്ളി കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും

> **Lead Summary:** **കാലടി :** സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് വെള്ളി കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും.

## Article Content

**കാലടി :** സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് വെള്ളി കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും.

കലോത്സവത്തിന്റെ പ്രചരണാർഥം കാലടിയിൽ വിളംബര ഘോഷയാത്ര നടത്തി. കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്രയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. സംസ്കൃത സർവ്വകലാശാലയ്ക്ക് മുന്നിലെ ശങ്കര പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്.

ശ്രീശാരദ വിദ്യാലയ സീനിയർ പ്രിൻസിപ്പൽ ഡോ.ദീപ ചന്ദ്രനും അധ്യാപകരും നേതൃത്വം നൽകി. 26യാണ്‌ യുവജനോത്സവം. 25 വേദികളിലെ 144 ഇനങ്ങളിലായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164407/state-cbse-arts-festival-will-be-lit-up-at-sreesarada-vidyalaya)