---
title: "#Arrest | ദമ്പതികളെ പരിചരിക്കാന്‍ എത്തി വള മോഷ്ടിച്ച കേസിൽ അറസ്റ്റിൽ"
english_title: "#Arrested in the #case of #stealing a #bangle #after #coming to take care of the #couple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163991/arrested-in-the-case-of-stealing-a-bangle-after-coming-to-take-care-of-the-couple"
published_at: "2023-11-21T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c79bbac459_arrest2.jpg"
keywords: []
---

# #Arrest | ദമ്പതികളെ പരിചരിക്കാന്‍ എത്തി വള മോഷ്ടിച്ച കേസിൽ അറസ്റ്റിൽ

> **Lead Summary:** **വടക്കേക്കര :** വടക്കുംപുറത്തു താമസിക്കുന്ന പ്രായമായ ദമ്പതികളെ പരിചരിക്കാനെത്തി 2 പവന്റെ വള മോഷ്ടിച്ച കേസിൽ ഹോം നഴ്സ് തൃശൂർ പഴഞ്ഞി പെരുംതുരുത്തി പുലിക്കോട്ടിൽ ജലജ അറസ്റ്റിൽ.

## Article Content

**വടക്കേക്കര :** വടക്കുംപുറത്തു താമസിക്കുന്ന പ്രായമായ ദമ്പതികളെ പരിചരിക്കാനെത്തി 2 പവന്റെ വള മോഷ്ടിച്ച കേസിൽ ഹോം നഴ്സ് തൃശൂർ പഴഞ്ഞി പെരുംതുരുത്തി പുലിക്കോട്ടിൽ ജലജ അറസ്റ്റിൽ.

വീട്ടിൽ 2 മാസം മുൻ‍പാണ് ജലജ ജോലിക്കെത്തിയത്. ദമ്പതികൾ കിടക്കുന്ന മുറിയിലെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വള മോഷ്ടിച്ച ശേഷം ജലജ തന്റെ നാട്ടിലെ ബാങ്കിൽ പണയം വച്ചു. വിശ്വാസം പിടിച്ചുപറ്റി വീട്ടുകാരിൽ നിന്നു 50,000 രൂപ കടം വാങ്ങുകയും ചെയ്തു. 

വള പണയം വച്ചു കിട്ടിയ പണത്തിലൊരു വിഹിതം വായ്പയുടെ ഭാഗമായി വീട്ടുകാർക്കു തിരിച്ചു നൽകി. വള നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു ജലജയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163991/arrested-in-the-case-of-stealing-a-bangle-after-coming-to-take-care-of-the-couple)