---
title: " #streetlights | തെരുവുവിളക്കുകൾ അണഞ്ഞു;   പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു"
english_title: "The #street #lights #went out; The #opposition #boycotted the #panchayath #committee"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163870/the-street-lights-went-out-the-opposition-boycotted-the-panchayath-committee"
published_at: "2023-11-21T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c1a99476d2_light.jpg"
keywords: []
---

#  #streetlights | തെരുവുവിളക്കുകൾ അണഞ്ഞു;   പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

> **Lead Summary:** **കാലടി :** യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിലെ 17 വാർഡുകളിൽ രണ്ടുമാസത്തിലേറെയായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി.

## Article Content

**കാലടി :** യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിലെ 17 വാർഡുകളിൽ രണ്ടുമാസത്തിലേറെയായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി.

തെരുവുവിളക്ക്‌ ക്വട്ടേഷൻ പുതുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി. സർക്കാരിന്റെ നവകേരളീയം പദ്ധതിക്ക് ഫണ്ട് നൽകാൻ തയ്യാറായിട്ടില്ല. യോഗങ്ങൾ ചേരാൻ പഞ്ചായത്ത് ഹാൾ വിട്ടുനൽകുന്നില്ല.

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളായ പി കെ കുഞ്ഞപ്പൻ, സി വി സജേഷ്, സരിത ബൈജു, സ്മിത ബിജു, പി ബി സജീവ് എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163870/the-street-lights-went-out-the-opposition-boycotted-the-panchayath-committee)