---
title: "#arrest | യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ സംഭവം; മൂന്നുപേർ പിടിയിൽ"
english_title: "An #incident where a #youngman was beaten up naked and #robbed of #money; Three #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163799/an-incident-where-a-youngman-was-beaten-up-naked-and-robbed-of-money-three-arrested"
published_at: "2023-11-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b6b54d7109_youth.jpg"
keywords: []
---

# #arrest | യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ സംഭവം; മൂന്നുപേർ പിടിയിൽ

> **Lead Summary:** **മലപ്പുറം:** ചുങ്കത്തറയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ കേസിൽ 3 പേർ പിടിയിൽ. വണ്ടൂർ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്നംഗസംഘമെത്തി മർദ്ദിച്ചത്. വസ്ത്രം അഴിച്ച് വീഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

## Article Content

**മലപ്പുറം:** ചുങ്കത്തറയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ കേസിൽ 3 പേർ പിടിയിൽ. വണ്ടൂർ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്നംഗസംഘമെത്തി മർദ്ദിച്ചത്. വസ്ത്രം അഴിച്ച് വീഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

കൊടുക്കാൻ വിസമ്മതിച്ചപ്പോൾ മൊബൈൽ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിൽ നിന്നായി 62000 രൂപ തട്ടിയെടുത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ബഷീർ, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ബഷീർ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. കൃത്യം നടത്തിയ സമയം മൂന്നുപേരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163799/an-incident-where-a-youngman-was-beaten-up-naked-and-robbed-of-money-three-arrested)