---
title: "#arrest | ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ ലഹരി വിൽപ്പന; വയോധിക പിടിയിൽ"
english_title: "#Drug sales #under the guise of #dried #fish #trade; In #elderly #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163725/drug-sales-under-the-guise-of-dried-fish-trade-in-elderly-custody"
published_at: "2023-11-20T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b2cadf12b7_arres4.jpg"
keywords: []
---

# #arrest | ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ ലഹരി വിൽപ്പന; വയോധിക പിടിയിൽ

> **Lead Summary:** **വൈ​പ്പി​ൻ : ** മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക പി​ടി​യി​ൽ. മു​രു​ക്കും​പാ​ടം ഭൈ​മേ​ൽ വീ​ട്ടി​ൽ ജെ​സി​യെ​യാ​ണ്​ ഞാ​റ​യ്ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

**വൈ​പ്പി​ൻ : ** മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക പി​ടി​യി​ൽ. മു​രു​ക്കും​പാ​ടം ഭൈ​മേ​ൽ വീ​ട്ടി​ൽ ജെ​സി​യെ​യാ​ണ്​ ഞാ​റ​യ്ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ നി​ന്ന് എ​ട്ട്​ ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം, 211 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഉ​ണ​​ക്ക മീ​ൻ ക​ച്ച​വ​ട​ത്തി​ന്റെ മ​റ​വി​ൽ മ​ദ്യ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഡ​മ്മി സി.​സി.​ടി.​വി കാ​മ​റ​യും സ്ഥാ​പിച്ചി​രു​ന്നു.

സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ യേ​ശു​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു മോ​ൾ, അ​ഖി​ൽ വി​ജ​യ​കു​മാ​ർ, വ​ന്ദ​ന കൃ​ഷ്ണ, സി.​പി.​ഒ മാ​രാ​യ വി​നേ​ഷ്, ഷി​ബി​ൻ, ആ​ന്റ​ണി ഫ്രെ​ഡി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163725/drug-sales-under-the-guise-of-dried-fish-trade-in-elderly-custody)