---
title: "#RobinBus | 'റോബിനെ' തിരിച്ചു തരണം; ആവശ്യമുന്നയിച്ച് ​ ആർടിഒക്ക് ഇന്ന് കത്ത് നൽകുമെന്ന് ബസ് ഉടമ"
english_title: "#Bring #back '#Robin'; The bus #owner will give a #letter to the #RTO #today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163591/bring-back-robin-the-bus-owner-will-give-a-letter-to-the-rto-today"
published_at: "2023-11-20T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ab86378098_robin.jpg"
keywords: []
---

# #RobinBus | 'റോബിനെ' തിരിച്ചു തരണം; ആവശ്യമുന്നയിച്ച് ​ ആർടിഒക്ക് ഇന്ന് കത്ത് നൽകുമെന്ന് ബസ് ഉടമ

> **Lead Summary:** **പത്തനംതിട്ട : ** റോബിൻ ബസ് ഉടമ പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് കത്തു നൽകും. ഗാന്ധിപുരം ആർടി ഓഫീസിലെത്തിയാണ് കത്ത് നൽകുക.

## Article Content

**പത്തനംതിട്ട : ** റോബിൻ ബസ് ഉടമ പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് കത്തു നൽകും. ഗാന്ധിപുരം ആർടി ഓഫീസിലെത്തിയാണ് കത്ത് നൽകുക.

ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്. ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക്എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിനു ശേഷം ബസുടമയുംവാഹനം ഏർപ്പാട് ചെയ്തിരുന്നു.

ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്. 22ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെനടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ പറഞ്ഞു. നിലവിൽ ആർടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകംവിട്ടു തരാം, എന്നാൽ കേരളത്തിൽ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163591/bring-back-robin-the-bus-owner-will-give-a-letter-to-the-rto-today)