---
title: "#passenger | ബസിൽ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ യാത്രക്കാരിയുടെ  ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ അനുമോദിച്ചു"
english_title: "The #bus crew was #commended for #saving the #life of a #passenger who was in #critical #condition after she got #confused in the #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163376/the-bus-crew-was-commended-for-saving-the-life-of-a-passenger-who-was-in-critical-condition-after-she-got-confused-in-the-bus"
published_at: "2023-11-19T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655977f7a0ea9_passenger.jpg"
keywords: []
---

# #passenger | ബസിൽ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ യാത്രക്കാരിയുടെ  ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ അനുമോദിച്ചു

> **Lead Summary:** **ആലുവ : ** ബസിൽ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ മോട്ടോർ വാഹനവകുപ്പ് അനുമോദിച്ചു.

## Article Content

**ആലുവ : ** ബസിൽ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ മോട്ടോർ വാഹനവകുപ്പ് അനുമോദിച്ചു.

> ആലുവ–-പെരുമ്പാവൂർ റൂട്ടിലോടുന്ന "യാത്രാസ്' ബസിലെ ജീവനക്കാരായ ബിൻഷാദ്, നിയാസ് എന്നിവരെയാണ് ആലുവ സ്റ്റാന്‍ഡിലെത്തി ആലുവ ജോയിന്റ് ആർടിഒ ബി ഷെഫീക്കിന്റെ നേതൃത്വത്തിൽ പ്രശംസാപത്രം നൽകി അനുമോദിച്ചത്.

എംഇഎസ് സ്റ്റോപ്പിൽനിന്ന് വെള്ളി വൈകിട്ട് ബസിൽ കയറിയ ജമീലയാണ്‌ (50) ബസിൽ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ജമീലയെ ഉടൻതന്നെ ജീവനക്കാർ ആലുവ കാർമൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആലുവ ജോയിന്റ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരായ കെ എസ് സമീഷ്, ജസ്റ്റിൻ കെ ഡേവിസ് തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163376/the-bus-crew-was-commended-for-saving-the-life-of-a-passenger-who-was-in-critical-condition-after-she-got-confused-in-the-bus)