---
title: "#Ambulance | വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ്"
english_title: "#Ambulance for #Bethlehem #Geriatric Care Home in a #collaborative effort by Team #Mulanthuruthy, a #WhatsApp group."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163074/ambulance-for-bethlehem-geriatric-care-home-in-a-collaborative-effort-by-team-mulanthuruthy-a-whatsapp-group"
published_at: "2023-11-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577bbebbdd8_ambulance.jpg"
keywords: []
---

# #Ambulance | വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ്

> **Lead Summary:** **മുളന്തുരുത്തി :** വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ അശരണരായ വയോധികരെ സംരക്ഷിക്കുന്ന പൈനുങ്കൽപാറ ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ് സ്വന്തം.

## Article Content

**മുളന്തുരുത്തി :** വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ അശരണരായ വയോധികരെ സംരക്ഷിക്കുന്ന പൈനുങ്കൽപാറ ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ് സ്വന്തം.

ആരും നോക്കാനില്ലാത്ത വയോധികരെ സംരക്ഷിക്കുന്ന കെയർ ഹോമിലേക്ക് അടിയന്തര സാഹചര്യങ്ങൾക്ക് ആംബുലൻസ് വാങ്ങാൻ സഹായം അഭ്യർഥിച്ചു കെയർ ഹോം മാനേജിങ് ട്രസ്റ്റി ഫാ. അനിൽ മൂക്കനോട്ടിൽ മാസങ്ങൾക്കു മുൻപാണു സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടത്.

രണ്ടര ലക്ഷത്തോളം രൂപ വിവിധ ഇടങ്ങളിൽ നിന്നു ലഭിച്ചിരുന്നെങ്കിലും ആംബുലൻസ് എന്ന സ്വപ്നം എങ്ങുമെത്താതെ നിൽക്കെയാണു നാട്ടുകാരുടെ വാട്സാപ് കൂട്ടായ്മയായ ’ടീം മുളന്തുരുത്തി’ ഉദ്യമം ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163074/ambulance-for-bethlehem-geriatric-care-home-in-a-collaborative-effort-by-team-mulanthuruthy-a-whatsapp-group)