---
title: "#road | കോതമംഗലം ആലുവ റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു"
english_title: "Ahead of #Kothamangalam #Aluva #Road becoming a four-lane #road, the work of laying #boundary #stones has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163037/ahead-of-kothamangalam-aluva-road-becoming-a-four-lane-road-the-work-of-laying-boundary-stones-has-started"
published_at: "2023-11-17T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655755f2987c3_road.jpg"
keywords: []
---

# #road | കോതമംഗലം ആലുവ റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു

> **Lead Summary:** കോതമംഗലം : ആലുവ- മൂന്നാർ റോഡ് (കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു.

## Article Content

കോതമംഗലം : ആലുവ- മൂന്നാർ റോഡ് (കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു.

കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ചുകൊണ്ട് ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.

ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരിപാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

അലൈൻമെന്റ് പ്രകാരമുള്ള കല്ലിടൽ പ്രവർത്തിയ്ക്കാണ് തുടക്കമായത് . എ എം റോഡ് 23 മീറ്റർ വീ തിയാക്കിയാണ് വികസിപ്പിക്കുന്നത്. ആകെ 38.2 8 1 കിലോമീറ്ററാണ് റോഡ്. 107.078 ഏക്കർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത് .

അക്വിസേഷൻ നടപടികൾക്ക് മാത്രമായി 653 കോടി രൂപയാണ് കിഫ്‌ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163037/ahead-of-kothamangalam-aluva-road-becoming-a-four-lane-road-the-work-of-laying-boundary-stones-has-started)