---
title: "#arrested |  കരിമണലിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ പിടിയിൽ"
english_title: "#Biker #dies after lorry hits black #sand: #driver #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/162937/biker-dies-after-lorry-hits-black-sand-driver-arrested"
published_at: "2023-11-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65570ef5a13e8_arrest.jpg"
keywords: []
---

# #arrested |  കരിമണലിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ പിടിയിൽ

> **Lead Summary:** **ഇടുക്കി : ** ഇടുക്കി തട്ടേക്കണ്ണിയിൽ ബൈക്കുയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെപോയ ലോറി ഡ്രൈവർ ചാലക്കുടി കൊടകര കോഴിക്കോടൻ വീട്ടിൽ വിപിനെ കരിമണൽ പോലീസ് അറസ്റ്റു ചെയ്തു.

## Article Content

**ഇടുക്കി : ** ഇടുക്കി തട്ടേക്കണ്ണിയിൽ ബൈക്കുയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെപോയ ലോറി ഡ്രൈവർ ചാലക്കുടി കൊടകര കോഴിക്കോടൻ വീട്ടിൽ വിപിനെ കരിമണൽ പോലീസ് അറസ്റ്റു ചെയ്തു.

ബൈക്ക് യാത്രികനായ തോപ്രാംകുടി സ്കൂൾ സിറ്റി മുണ്ട് ക്കൽ ഡെന്നി (34) മരിച്ചിരുന്നു. അപകടത്തിനിടയാക്കിയ ലോറിയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് സെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ജോർജ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ലോറി. അണക്കരയിൽ ലോഡിറക്കിയശേഷം രാത്രി തിരിച്ചുപോകുമ്പോഴാണ് സംഭവം. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടുക്കി നേര്യമംഗലം റോഡിൽ തട്ടേക്കണ്ണിക്കു സമീപം ആഡിമറ്റ് ഒന്നിൽ വിജനമായ സ്ഥലത്ത് ബുധനാഴ്ച പുലർച്ചെ 4.45 നും 5.15 നുമിടക്കാണ് അപകടം.

പിന്നാലെ വന്ന കാർ യാത്രക്കാരനാണ് കരിമണൽ സ്റ്റേഷനിൽ വിവരമറിയിച്ചത്. വിപിനെ പോലീസ് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലം മുതൽ കോതമംഗലം വരെയുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചതാണ് ലോറി കണ്ടെത്തിയത്.

കരിമണൽ സി.ഐ. കെ എസ്. സിനോദ്, എസ്.ഐ.മാ രായ രാജേഷ് കുമാർ, സി.ആർ. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജു പോൾ, സി.ആർ. ഹരിലാൽ, കെ.എം. സുബൈർ, ഡി. അനൂപ്, പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/162937/biker-dies-after-lorry-hits-black-sand-driver-arrested)