Nov 14, 2023 08:13 PM

കൂത്താട്ടുകുളം : (piravomnews.in) തിരുമാറാടി ലക്ഷംവീട് കോളനിയിൽ തേക്കുംകുടിയിൽ സാജുവിന്റെ മകൻ ലെവിൻ സാജു (22) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. വാളിയപാടം മണ്ണത്തൂർ റോഡിൽ കുരിശിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽ പെട്ടാണ് മരണപ്പെട്ടത്.

മണ്ണത്തൂരിലെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ലെവിൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സജിയാണ് മാതാവ്. സഹോദരി സോന.

A #youngman died in a bike #accident at #Manathur in #Koothattukulam

Next TV

Top Stories