---
title: " #Paravoor | ജില്ലാ കേരളോത്സവം ; പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം"
english_title: "#District #Kerala #festival; #Overall title for #Paravoor #block"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/162128/district-kerala-festival-overall-title-for-paravoor-block"
published_at: "2023-11-14T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553407a6dff7_paravoor.jpg"
keywords: []
---

#  #Paravoor | ജില്ലാ കേരളോത്സവം ; പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം

> **Lead Summary:** **തൃക്കാക്കര : ** ജില്ലാ കേരളോത്സവത്തിൽ കല–-കായിക മത്സരങ്ങളിൽ 310 പോയിന്റുമായി പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം.

## Article Content

**തൃക്കാക്കര : ** ജില്ലാ കേരളോത്സവത്തിൽ കല–-കായിക മത്സരങ്ങളിൽ 310 പോയിന്റുമായി പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം.

260 പോയിന്റോടെ വാഴക്കുളം ബ്ലോക്ക് രണ്ടാംസ്ഥാനവും 224 പോയിന്റോടെ അങ്കമാലി ബ്ലോക്ക് മൂന്നാംസ്ഥാനവും നേടി.

കലാമത്സരത്തിൽ വാഴക്കുളത്തിനാണ് (165) ഒന്നാംസ്ഥാനം. തൃപ്പൂണിത്തുറ നഗരസഭ (147) രണ്ടാംസ്ഥാനവും അങ്കമാലി ബ്ലോക്ക് (143) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കായികമത്സരങ്ങളിൽ പറവൂർ ബ്ലോക്ക് ഒന്നാംസ്ഥാനത്തെത്തി.

171 പോയിന്റ്‌ നേടി. പാറക്കടവ് ബ്ലോക്ക് (109) രണ്ടാംസ്ഥാനവും വാഴക്കുളം ബ്ലോക്ക് (95) മൂന്നാംസ്ഥാനവും നേടി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി. സമാപനസമ്മേളനം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിജയികൾക്ക് കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹീം അധ്യക്ഷയായി. ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ എം ജെ ജോമി, കെ ജി ഡോണ മാസ്റ്റർ, റാണിക്കുട്ടി ജോർജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/162128/district-kerala-festival-overall-title-for-paravoor-block)