---
title: "#Leagueleader | ലീഗ് നേതാവിന്റെ കച്ചവടസ്ഥാപനങ്ങൾ പൊളിക്കാൻ നീക്കം"
english_title: "Move to #demolish the #business #establishments of the #League #leader"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/162034/move-to-demolish-the-business-establishments-of-the-league-leader"
published_at: "2023-11-14T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655303f44a921_league.jpg"
keywords: []
---

# #Leagueleader | ലീഗ് നേതാവിന്റെ കച്ചവടസ്ഥാപനങ്ങൾ പൊളിക്കാൻ നീക്കം

> **Lead Summary:** **തൃക്കാക്കര :** തൃക്കാക്കരയിൽ മുസ്ലിംലീഗ് നേതാവിന്റെയും സഹോദരന്റെയും കച്ചവടസ്ഥാപനം പുറമ്പോക്കിലാണെന്ന് സ്ഥാപിക്കാൻ ബിജെപി നേതാക്കളുടെ സഹായത്തോടെ കോൺഗ്രസ് കൗൺസിലർ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു.

## Article Content

**തൃക്കാക്കര :** തൃക്കാക്കരയിൽ മുസ്ലിംലീഗ് നേതാവിന്റെയും സഹോദരന്റെയും കച്ചവടസ്ഥാപനം പുറമ്പോക്കിലാണെന്ന് സ്ഥാപിക്കാൻ ബിജെപി നേതാക്കളുടെ സഹായത്തോടെ കോൺഗ്രസ് കൗൺസിലർ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു.

പുറംമ്പോക്കുഭൂമി ലീഗ് തൃക്കാക്കര മണ്ഡലം ട്രഷറർ കെ കെ അക്ബറും ബന്ധുവും കൈയേറി കച്ചവടസ്ഥാപനങ്ങൾ നടത്തുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഷാജി വാഴക്കാലയാണ്‌ പരാതി ഉന്നയിച്ചത്‌.

ഇതുപ്രകാരം തിങ്കൾ പകൽ ഒന്നരയോടെ താലൂക്കിൽനിന്ന്‌ സ്ഥലം അളക്കാൻ സർവേയർ എത്തി. എന്നാൽ, ഇവരെ അക്ബറിന്റെ ഭാര്യയും കൗൺസിലറുമായ സജീന അക്ബർ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായി. ഇതിനിടെയാണ്‌ കോൺഗ്രസ് കൗൺസിലർക്ക് പിന്തുണയുമായി ബിജെപി നേതാക്കൾ എത്തിയത്‌.

ഇതോടെ സംഘർഷം രൂക്ഷമായി. സ്ഥലം അളക്കാൻ നോട്ടീസ് തരണമെന്ന് സജീന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ആദ്യഘട്ടത്തിലെ അളവ് പൂർത്തിയാക്കി സർവേയർ മടങ്ങി. കൂടുതൽ പരിശോധനയ്ക്കുശേഷമേ പുറമ്പോക്ക് ഭൂമിയാണോ എന്ന് കണ്ടെത്താനാകൂവെന്ന്‌ സർവേയർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/162034/move-to-demolish-the-business-establishments-of-the-league-leader)