---
title: "#accident | ടൂറിസ്റ്റ് ബസിടിച്ച് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് അപകടം"
english_title: "An #ambulance #carrying a #patient to the #hospital #overturned after being hit by a #tourist #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/161775/an-ambulance-carrying-a-patient-to-the-hospital-overturned-after-being-hit-by-a-tourist-bus"
published_at: "2023-11-13T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b7a34c491_accident.jpg"
keywords: []
---

# #accident | ടൂറിസ്റ്റ് ബസിടിച്ച് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് അപകടം

> **Lead Summary:** **പെരുമ്പാവൂർ: ** ടൂറിസ്റ്റ് ബസിടിച്ച് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് അപകടം.

## Article Content

**പെരുമ്പാവൂർ: ** ടൂറിസ്റ്റ് ബസിടിച്ച് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് അപകടം.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻകുടിവീട്ടിൽ സനീഷിനും (39), ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ സ്ത്രീക്കും പരിക്കേറ്റു. ഇന്നലെ രാത്രി 8.30ഓടെ പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയായ സ്ത്രീയുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ആംബുലൻസിൽ കുത്താട്ടുകുളത്തു നിന്ന് കുന്നംകുളത്തേക്ക് പോവുകയായിരുന്ന വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കികയാരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/161775/an-ambulance-carrying-a-patient-to-the-hospital-overturned-after-being-hit-by-a-tourist-bus)