---
title: "#Thurutthikara | നാദാപുരം പഞ്ചായത്ത്‌ സംഘം  തുരുത്തിക്കര സയൻസ് സെന്റർ സന്ദർശിച്ചു"
english_title: "#Nadapuram #Panchayat #team #visited #Thurutthikara #ScienceCentre"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/161708/nadapuram-panchayat-team-visited-thurutthikara-sciencecentre"
published_at: "2023-11-13T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655175a1c7f6e_thuruthikkara.jpg"
keywords: []
---

# #Thurutthikara | നാദാപുരം പഞ്ചായത്ത്‌ സംഘം  തുരുത്തിക്കര സയൻസ് സെന്റർ സന്ദർശിച്ചു

> **Lead Summary:** **മുളന്തുരുത്തി : ** കോഴിക്കോട് നാദാപുരം പഞ്ചായത്ത് 10–-ാംവാർഡിലെ സന്തുഷ്ടഗ്രാമം പ്രതിനിധികൾ തുരുത്തിക്കര സയൻസ് സെന്റർ സന്ദർശിച്ചു.

## Article Content

**മുളന്തുരുത്തി : ** കോഴിക്കോട് നാദാപുരം പഞ്ചായത്ത് 10–-ാംവാർഡിലെ സന്തുഷ്ടഗ്രാമം പ്രതിനിധികൾ തുരുത്തിക്കര സയൻസ് സെന്റർ സന്ദർശിച്ചു.

പഞ്ചായത്ത് അംഗം നിഷ മനോജിന്റെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് തുരുത്തിക്കരയിൽ എത്തിയത്. പ്ലാസ്റ്റിക് മാലിന്യനിർമാർജനം, ഊർജസംരക്ഷണം, സ്വയംതൊഴിൽ, മീൻ–-മുട്ടക്കോഴി വളർത്തൽ, എൽഇഡി ക്ലിനിക്, ഹരിതഭവനം പദ്ധതി, ബദൽ ഉൽപ്പന്ന നിർമാണം, വയോജനസമിതി പ്രവർത്തനങ്ങൾ തുടങ്ങിയവ പഠിക്കാനാണ് സംഘം എത്തിയത്.

ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ, സി ടി അനൂപ്, മേഖലാ സെക്രട്ടറി പി കെ അശോകൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

മുളന്തുരുത്തി പഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ, ലിജോ ജോർജ്, സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ, ചെയർപേഴ്സൺ കെ കെ ശ്രീധരൻ, അസി. ഡയറക്ടർ എ എ സുരേഷ്, വയോജനസമിതി പ്രസിഡന്റ്‌ കെ കെ ജോർജ്, സയന്റിഫിക്‌ ഫാർമിങ് കോ–-ഓർഡിനേറ്റർ പോൾ സി രാജ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/161708/nadapuram-panchayat-team-visited-thurutthikara-sciencecentre)