---
title: "#election | മലയിടംതുരുത്ത് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികൾക്ക് ഉജ്വലവിജയം"
english_title: "The #candidates of the #Co-operative #ProtectionFront won the #election to the Malayitamthuruth Co-operative #Bank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/161706/the-candidates-of-the-co-operative-protectionfront-won-the-election-to-the-malayitamthuruth-co-operative-bank"
published_at: "2023-11-13T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551737fc27f5_bank.jpg"
keywords: []
---

# #election | മലയിടംതുരുത്ത് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികൾക്ക് ഉജ്വലവിജയം

> **Lead Summary:** **കിഴക്കമ്പലം : ** മലയിടംതുരുത്ത് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികൾക്ക് ഉജ്വലവിജയം.

## Article Content

**കിഴക്കമ്പലം : ** മലയിടംതുരുത്ത് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികൾക്ക് ഉജ്വലവിജയം.

കെ എം ഏലിയാസ്, എം വി എൽദോ, എൻ പി ഐസക്, ഡേവിസ് ചാക്കോ, ബെന്നി മാത്യു, മക്കാർ ബാവ, വി ഒ വർഗീസ്, ശശീന്ദ്രൻനായർ, എം എം സുകു (പട്ടികജാതി സംവരണം), ടി ടി സതീശൻ (നിക്ഷേപകസംവരണം), ആൻസി ടിൻജോ, ജാനറ്റ് ഫ്രാൻസിസ്, സിജി ജോണി എന്നിവരാണ് വിജയിച്ചത്. എല്ലാ സ്ഥാനാർഥികളും 2700ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

സിപിഐ എം നേതൃത്വത്തിൽ മലയിടംതുരുത്തിൽ ആഹ്ലാദപ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ഏലിയാസ്, ജീൻസ് ടി മുസ്തഫ, ലോക്കൽ സെക്രട്ടറി വി ജെ വർഗീസ്, എം കെ അനിൽകുമാർ, ബിജു കെ മാത്യു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/161706/the-candidates-of-the-co-operative-protectionfront-won-the-election-to-the-malayitamthuruth-co-operative-bank)