Dec 15, 2021 09:59 AM

ആമ്പലൂർ... ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനും,ബന്ധുക്കൾക്കും വാഹന അപകടത്തിൽ പരിക്ക്. ഇവർ സഞ്ചിരിച്ച വാഹനം ഇന്നലെ രാത്രി 12 മണിയോടുകൂടി അരയൻകാവ് സെന്റ് ജോർജ് ആശുപത്രിക്കു മുൻപിലാണ് അപകടത്തിൽ പെട്ടത്.

ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ എതിർ ദിശയിൽ നിന്നു വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബിജുവും ബന്ധുവായ ക്ലെയിൻ കീച്ചേരിയും ഭാര്യ ഷൈനിയും വെച്ചൂരിൽ ഒരു മരണ വീട്ടിൽ പോയി രാത്രി മടങ്ങുകയായിരുന്നു.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു ശേഷം കർശനമായി ശാരീരിക വിശ്രമം നിർദ്ദേശിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ഡിസ്ചാർജ് ചെയ്തു. പരിക്കേറ്റ ക്ലെയിനും ഭാര്യ ഷൈനിയും തിപ്രപരിചരണത്തിലാണെങ്കിലും അപകട നിലയില്ല. അപകടത്തിൽപ്പെട്ട എതിർ ദിശയിൽ വന്ന ഇന്നോവ കാറിൽ സഞ്ചരിച്ച തലയോലപ്പറമ്പ് സ്വദേശികളായ 4 പേരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിൽ തുടരുന്നു.

Ampalloor panchayat president and his family were injured in a road accident

Next TV

Top Stories










News Roundup