---
title: "#arrest | കോതമംഗലം പോലീസ് സ്റ്റേഷന് ബോംബ് ഭീഷണി; ചെറുവട്ടൂർ സ്വദേശി പിടിയില്‍"
english_title: "#Bomb #threat to #Kothamangalam #policestation; A #resident of #Cheruvatur was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/161145/bomb-threat-to-kothamangalam-policestation-a-resident-of-cheruvatur-was-arrested"
published_at: "2023-11-10T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e33309cd6d_arrest.jpg"
keywords: []
---

# #arrest | കോതമംഗലം പോലീസ് സ്റ്റേഷന് ബോംബ് ഭീഷണി; ചെറുവട്ടൂർ സ്വദേശി പിടിയില്‍

> **Lead Summary:** **കോതമംഗലം :** കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി.

## Article Content

**കോതമംഗലം :** കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി.

ഇയാളെ ചോദ്യം ചെയ്തുവരികയാണ്.രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺകോൾ എത്തുന്നത്.

ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്റ്റേഷനിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയും ചെയ്തു. ഇതോടെ വ്യാജ ഭീഷണിയാണെന്ന് മനസ്സിലായി. ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹനീഫ് പിടിയിലാകുന്നത്.

എന്തിനാണ് ഇയാൾ ഇങ്ങനെയൊരു വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പുത്തൻകുരിശ് ഡിവൈ.എസ്.പിയടക്കം ഹനീഫിനെ ചോദ്യം ചെയ്തുവരികയാണണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/161145/bomb-threat-to-kothamangalam-policestation-a-resident-of-cheruvatur-was-arrested)