---
title: "#fiberboats | സ്പെഷ്യൽ പെർമിറ്റും കളർ കോഡിങ്ങും ഇല്ല;എറണാകുളം തീരത്ത് മീൻപിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ഫൈബർ വള്ളങ്ങൾ പിടികൂടി"
english_title: "No #specialpermit, no #colorcoding; two #TamilNadu #fiberboats #caught #fishing off #Ernakulam #coast"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160995/no-specialpermit-no-colorcoding-two-tamilnadu-fiberboats-caught-fishing-off-ernakulam-coast"
published_at: "2023-11-10T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dbcfeabcfb_fish.jpg"
keywords: []
---

# #fiberboats | സ്പെഷ്യൽ പെർമിറ്റും കളർ കോഡിങ്ങും ഇല്ല;എറണാകുളം തീരത്ത് മീൻപിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ഫൈബർ വള്ളങ്ങൾ പിടികൂടി

> **Lead Summary:** **വൈപ്പിൻ :** നിയമപ്രകാരമുള്ള സ്പെഷ്യൽ പെർമിറ്റ്, കളർ കോഡിങ് എന്നിവയില്ലാതെ എറണാകുളം തീരത്ത് മീൻപിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ഫൈബർ വള്ളങ്ങൾ പിടികൂടി. ഇവരിൽനിന്ന് 40,000 രൂപ പിഴ ഈടാക്കി.

## Article Content

**വൈപ്പിൻ :** നിയമപ്രകാരമുള്ള സ്പെഷ്യൽ പെർമിറ്റ്, കളർ കോഡിങ് എന്നിവയില്ലാതെ എറണാകുളം തീരത്ത് മീൻപിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ഫൈബർ വള്ളങ്ങൾ പിടികൂടി. ഇവരിൽനിന്ന് 40,000 രൂപ പിഴ ഈടാക്കി.

ഇതരസംസ്ഥാന മീൻപിടിത്ത യാനങ്ങൾക്ക് കേരളത്തിന്റെ അധികാരപരിധിയായ 12 നോട്ടിക്കൽ മൈൽ പ്രദേശത്ത് പ്രവേശിക്കുന്നതിനും കേരളത്തിലെ ഹാർബർ, ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ മീൻ വിൽക്കുന്നതിനും അവിടെ കെട്ടിയിടുന്നതിനും ഫിഷറീസ് വകുപ്പിൽനിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതുണ്ട്‌.

വിവിധ സംസ്ഥാനങ്ങളിലെ മീൻപിടിത്ത യാനങ്ങൾക്ക് നിയമാനുസൃത കളർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പെർമിറ്റ്, കളർ കോഡ് എന്നിവ ഇല്ലാതെ എറണാകുളം കാളമുക്ക് ഹാർബറിൽ എത്തിയ രണ്ട്‌ ഫൈബർ വള്ളങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ പിടിയിലായത്.

വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ്‌ ഡയറക്ടർ പി അനീഷ് ഉൾപ്പെട്ട സംഘമാണ് വള്ളങ്ങൾ കസ്റ്റഡിയിലെടുത്തത്. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൺ തുടർനടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160995/no-specialpermit-no-colorcoding-two-tamilnadu-fiberboats-caught-fishing-off-ernakulam-coast)