---
title: " #Jubilee | എസ്‌പിഡബ്ല്യു സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 12ന്"
english_title: "#SPW #School #Platinum #Jubilee #Concluded on 12"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160990/spw-school-platinum-jubilee-concluded-on-12"
published_at: "2023-11-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dbbddd5cd3_jubilee.jpg"
keywords: []
---

#  #Jubilee | എസ്‌പിഡബ്ല്യു സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 12ന്

> **Lead Summary:** **ആലുവ :** തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറി വർക്സ് (എസ്‌പിഡബ്ല്യു) ഹൈസ്‌കൂളിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം 12ന് പകൽ 3.30ന് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

## Article Content

**ആലുവ :** തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറി വർക്സ് (എസ്‌പിഡബ്ല്യു) ഹൈസ്‌കൂളിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം 12ന് പകൽ 3.30ന് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷയാകും. പൂര്‍വവിദ്യാര്‍ഥികളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടാകും. വിളംബര ഇരുചക്രജാഥ ശനി പകൽ 3.30ന് സ്‌കൂള്‍പരിസരത്തുനിന്ന്‌ ആരംഭിക്കും.

സ്റ്റാന്‍ഡേര്‍ഡ് പോട്ടറീസ് കമ്പനിയുടെ ഉടമ നടരാജ മുതലിയാരാണ് 1948 ജൂണ്‍ ഏഴിന് മൂന്ന് അധ്യാപകരും 40 വിദ്യാര്‍ഥികളുമായി സ്കൂൾ ആരംഭിച്ചത്. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപിക ഒ ബി ലീന, പൂര്‍വവിദ്യാര്‍ഥി ഫോറം പ്രസിഡന്റ് കെ എ മായിന്‍കുട്ടി, സെക്രട്ടറി കെ എസ് അനില്‍കുമാര്‍, ഹഫ്‌സ കല്ലുങ്കല്‍ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160990/spw-school-platinum-jubilee-concluded-on-12)