---
title: " #buffaloes | രക്ഷാപ്രവർത്തനം ആര് നടത്തുമെന്ന് തർക്കം; വാഹനമിടിച്ച് പോത്തുകൾ 8 മണിക്കൂർ വഴിയിൽ കിടന്നു "
english_title: "#Argument over #who will do the #rescue; The #buffaloes lay on the #road for 8 #hours after being hit by the #vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160814/argument-over-who-will-do-the-rescue-the-buffaloes-lay-on-the-road-for-8-hours-after-being-hit-by-the-vehicle"
published_at: "2023-11-09T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca4caab039_buff.jpg"
keywords: []
---

#  #buffaloes | രക്ഷാപ്രവർത്തനം ആര് നടത്തുമെന്ന് തർക്കം; വാഹനമിടിച്ച് പോത്തുകൾ 8 മണിക്കൂർ വഴിയിൽ കിടന്നു 

> **Lead Summary:** **കളമശേരി :** സീപോർട്–എയർപോർട് റോഡിൽ വാഹനമിടിച്ച് വഴിയിൽ മൃതപ്രായരായി കിടന്ന 2 പോത്തുകളുടെ രക്ഷാ പ്രവർത്തനം ആരു നടത്തും, എങ്ങനെ നടത്തുമെന്നു മണിക്കൂറുകൾ നീണ്ട തർക്കം.

## Article Content

**കളമശേരി :** സീപോർട്–എയർപോർട് റോഡിൽ വാഹനമിടിച്ച് വഴിയിൽ മൃതപ്രായരായി കിടന്ന 2 പോത്തുകളുടെ രക്ഷാ പ്രവർത്തനം ആരു നടത്തും, എങ്ങനെ നടത്തുമെന്നു മണിക്കൂറുകൾ നീണ്ട തർക്കം.

8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പൊലീസും നഗരസഭയും സംയുക്തമായി ഇടപെ‌ട്ടു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷന് അവയെ കൈമാറി. അതുവരെ മൃഗസ്നേഹികൾ കൊടുത്ത വെള്ളം കുടിച്ച് അവ വഴിയരികിൽ കിടന്നു.

രാവിലെ 5.30നാണു വാനിടിച്ച് പോത്തുകൾ വഴിയിൽ വീണത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. റോഡിനു കുറുകെ ചാടിയ 3 പോത്തുകളിൽ 2 എണ്ണത്തിനാണ് ഇടിയേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160814/argument-over-who-will-do-the-rescue-the-buffaloes-lay-on-the-road-for-8-hours-after-being-hit-by-the-vehicle)