---
title: "#SchoolArtsFestival | കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം: മോറക്കാല സെന്റ്‌ മേരീസിന്‌ കിരീടം"
english_title: "#Kolanchery #Upazila #School Arts Festival: Morakala St. Mary's crowned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160730/kolanchery-upazila-school-arts-festival-morakala-st-marys-crowned"
published_at: "2023-11-09T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c70be585e3_festival.jpg"
keywords: []
---

# #SchoolArtsFestival | കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം: മോറക്കാല സെന്റ്‌ മേരീസിന്‌ കിരീടം

> **Lead Summary:** **കിഴക്കമ്പലം : ** കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 495 പോയന്റോടെ മോറക്കാല സെന്റ്‌ മേരീസ് എച്ച്‌എസ്‌എസിന്‌ കിരീടം.

## Article Content

**കിഴക്കമ്പലം : ** കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 495 പോയന്റോടെ മോറക്കാല സെന്റ്‌ മേരീസ് എച്ച്‌എസ്‌എസിന്‌ കിരീടം.

കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 436 പോയിന്റുകളോടെ റണ്ണറപ്പായി. യുപി വിഭാഗത്തിൽ സെന്റ് മേരീസ് മോറക്കാല (76) ഒന്നാംസ്ഥാനം നേടി. ബിഡിഎച്ച്എസ് ഞാറള്ളൂർ (75) രണ്ടാമതെത്തി.ഹൈസ്കൂൾ വിഭാഗത്തിൽ മോറക്കാല സെന്റ് മേരീസ് (227) ഒന്നും കടയിരുപ്പ്‌ ജിഎച്ച്എസ്എസ് (217) രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിലും മോറക്കാലയാണ്‌ (268) ഒന്നാമത്‌. സെന്റ് പീറ്റേഴ്സ് കോലഞ്ചേരി (265)ക്കാണ് രണ്ടാംസ്ഥാനം. കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ പി വി ശ്രീനിജിൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ അധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, ഡാൽമിയ തങ്കപ്പൻ, അസ്മ അലിയാർ, അനിയൻ പി ജോൺ, കെ കെ സോയി, മേഴ്സി ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160730/kolanchery-upazila-school-arts-festival-morakala-st-marys-crowned)