---
title: "#farming | നെൽക്കൃഷി പരിചയപ്പെടാൻ ഞാറുനട്ട്‌ വിദ്യാർഥികൾ"
english_title: "#Njarunat #students to learn #rice #farming"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160724/njarunat-students-to-learn-rice-farming"
published_at: "2023-11-09T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c68f89696d_farming.jpg"
keywords: []
---

# #farming | നെൽക്കൃഷി പരിചയപ്പെടാൻ ഞാറുനട്ട്‌ വിദ്യാർഥികൾ

> **Lead Summary:** > **കവളങ്ങാട് : ** നെൽക്കൃഷി പരിചയപ്പെടാൻ ഞാറുനട്ട്‌ വിദ്യാർഥികൾ. "പാഠം ഒന്ന് പാടത്തേക്ക്' എന്ന സന്ദേശമുയർത്തി കൂവള്ളൂർ ഇർഷാദിയ്യ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ഞാറുനട്ടത്.

## Article Content

> **കവളങ്ങാട് : ** നെൽക്കൃഷി പരിചയപ്പെടാൻ ഞാറുനട്ട്‌ വിദ്യാർഥികൾ. "പാഠം ഒന്ന് പാടത്തേക്ക്' എന്ന സന്ദേശമുയർത്തി കൂവള്ളൂർ ഇർഷാദിയ്യ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ഞാറുനട്ടത്.

പല്ലാരിമംഗലം പഞ്ചായത്ത് കൂവള്ളൂർ പാടശേഖരസമിതിയും ഏഴാംവാർഡ് തൊഴിലുറപ്പ് പ്രവർത്തകരും ചേർന്നാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. ഉഴുതുമറിച്ച പാടത്ത് നൂറോളം കുട്ടികളും അധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ഞാറ്റുവേല പാട്ടിന്റെ അകമ്പടിയോടെ ഞാറുനട്ടത് കൗതുകക്കാഴ്ചയായി.

പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി.

പ്രിൻസിപ്പൽ യു മുഹമ്മദ് ബഷീർ, സഹകരണസംഘം കൺവീനർ കെ ബി മുഹമ്മദ്, പാടശേഖരസമിതി പ്രവർത്തകരായ മുഹസിൻ സി മുഹമ്മദ്, കെ ആർ സുഗതൻ, അധ്യാപകരായ ഹക്കീം ഖാൻ, മഞ്ജു രഞ്ജിത്‌, നസീഹ ഷമീർ, സൂഫിയ മീരാൻ, ടി എം സഹലത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160724/njarunat-students-to-learn-rice-farming)