---
title: " #tiger | മൂക്കന്നൂർ ഒലിവ്മൗണ്ടിൽ പുലിയിറങ്ങി"
english_title: "#Mookannur #tiger #landed at #Olivemount"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160558/mookannur-tiger-landed-at-olivemount"
published_at: "2023-11-08T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b59891bcaf_tiger.jpg"
keywords: []
---

#  #tiger | മൂക്കന്നൂർ ഒലിവ്മൗണ്ടിൽ പുലിയിറങ്ങി

> **Lead Summary:** **മൂക്കന്നൂർ :** മൂക്കന്നൂർ ഒലിവ്മൗണ്ടിൽ പുലിയിറങ്ങി. ഒരു വീടിന്റെ മുറ്റത്തുകൂടി പുലി നടന്നുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്.

## Article Content

**മൂക്കന്നൂർ :** മൂക്കന്നൂർ ഒലിവ്മൗണ്ടിൽ പുലിയിറങ്ങി. ഒരു വീടിന്റെ മുറ്റത്തുകൂടി പുലി നടന്നുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കണ്ടത്.

ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്റെ വീട്ടിലെ സിസിടിവിയിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണു പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

വീടിനു സമീപത്ത് നിൽക്കുന്ന പുലി കുറച്ചുകഴിഞ്ഞു ഓടിമറയുന്നതാണു ദൃശ്യങ്ങളിലുള്ളത്. വാർഡ് മെംബർ കെ.എസ്.മൈക്കിൾ അറിയിച്ചതിനെ തുടർന്നു ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160558/mookannur-tiger-landed-at-olivemount)