---
title: "#UDF | പാഴൂർ കോട്ടപ്പുറത്തെ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് പൗരസമിതിയും യു.ഡി.എഫും സമരം നടത്തി"
english_title: "#Citizens' #Committee and #UDF staged a #strike to stop the #excavation of soil in #Pazhur #Kottapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160334/citizens-committee-and-udf-staged-a-strike-to-stop-the-excavation-of-soil-in-pazhur-kottapuram"
published_at: "2023-11-07T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a457bbe16b_pazhur.jpg"
keywords: []
---

# #UDF | പാഴൂർ കോട്ടപ്പുറത്തെ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് പൗരസമിതിയും യു.ഡി.എഫും സമരം നടത്തി

> **Lead Summary:** **പിറവം: ** പാഴൂർ കോട്ടപ്പുറത്ത് നിരവധി കുടുംബങ്ങളുടെ കുടിവെള്ള ലഭ്യതയ്ക്ക് അന്ത്യം കുറിയ്ക്കുന്നതും ,മേഖലയിലെ പരിസ്ഥിതിയ്ക്ക് വിനാശം വരുത്തുന്നതുമായ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് പൗരസമിതിയും യു.ഡി എഫും സമരം നടത്തി.ഡി.സി.സി സെക്രട്ടറി കെ.ആർ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**പിറവം: ** പാഴൂർ കോട്ടപ്പുറത്ത് നിരവധി കുടുംബങ്ങളുടെ കുടിവെള്ള ലഭ്യതയ്ക്ക് അന്ത്യം കുറിയ്ക്കുന്നതും ,മേഖലയിലെ പരിസ്ഥിതിയ്ക്ക് വിനാശം വരുത്തുന്നതുമായ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് പൗരസമിതിയും യു.ഡി എഫും സമരം നടത്തി.ഡി.സി.സി സെക്രട്ടറി കെ.ആർ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

ഹൈവേ വികസനത്തിന് എന്ന പേരിൽ ജലസ്രോതസുകളെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന മണ്ണെടുപ്പ് തടയുവാൻ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കണമെന്ന് പ്രദീപ് കുമാർ ആവശ്യപ്പെട്ടു .ആദ്യം ഹോസ്പിറ്റലിനും ,വൃദ്ധസദനത്തിനും എന്ന പേരിൽ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഹൈവേ വികസനത്തിന് മണ്ണെടുക്കാൻ എന്ന ഉദ്ദേശത്തോടെ വന്നതിൽ ദുരൂഹത ഉണ്ട് .

സമാനമായ മണ്ണെടുക്കലിന് വ്യാജ ഉത്തരവുകളുമായി എടയ്ക്കാട്ടുവയലിലും, മണീടിലും ഇത്തരം മാഫിയ എത്തിയെങ്കിലും അവിടെ തദ്ദേശസ്ഥാപന പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ സി.പി.എം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ജനകീയ പ്രശ്നത്തിൽ അണിനിരന്നു .

ഇത്തരം നീക്കം പാഴൂർ മേഖലയിൽ നടന്നപ്പോൾ കൗൺസിലറായ വൽസല വറുഗീസ് ഇത് തടയണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ കത്ത് നൽകിയപ്പോൾ നിഷ്ക്രിയമായ മറുപടിയാണ് നഗരസഭാ ഭരണം കയ്യാളുന്ന സി പി എമ്മിൽ നിന്നുണ്ടായത് .

ഇതിൽ ഉദ്യോഗസ്ഥരും ,ഭരണകക്ഷി രാഷ്ട്രീയ നേതൃത്വങ്ങളും തല്പരകക്ഷികളാണ് .എന്തു വന്നാലും മണ്ണെടുക്കൽ തടയാൻ യു.ഡി.എഫ് ജനത്തോടൊപ്പം പൊരുതുമെന്നും നേതാക്കൾ പറഞ്ഞു മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു .

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം യു .ഡി .എഫ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ രാജു പാണാലിക്കൻ, തമ്പി ഇലവുംപറമ്പിൽ ,ജയ്സൺ പുളിയ്ക്കൽ കൗൺസിലർമാരായ അന്നമ്മ ഡോമി ,സിനി ജോയി ,സന്തോഷ് വി.ആർ ,ജോജി മോൻ ചാരുപ്ലാവിൽ, രമ വിജയൻ ,മോളി ബെന്നി ,വർഗീസ് തച്ചിലുകണ്ടം ,വർഗീസ് നാരേക്കാട് ,തോമസ് തേക്കുംമൂട്ടിൽ ,ഡോമി ചിറപ്പുറം ,വിജു മൈലാടിയിൽ ,ദീപു തൊടുവയിൽ ,ഏലിയാസ് തെറ്റാലിൽ ,ഷാജി ഓലിയ്ക്കൽ ,രാജു ഇലവുംപറമ്പിൽ ,പ്രേംസൺ പാഴൂർ ,തുടങ്ങിയവർ പ്രസംഗിച്ചു .വാർഡ് കൗൺസിലർ വത്സലാ വറുഗീസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160334/citizens-committee-and-udf-staged-a-strike-to-stop-the-excavation-of-soil-in-pazhur-kottapuram)