---
title: "#trading | ഹോട്ടലുകളിലെ രാത്രിക്കച്ചവട നിരോധനം"
english_title: "#Ban on #night #trading in #hotels"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160161/ban-on-night-trading-in-hotels"
published_at: "2023-11-07T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549b8f8e6e12_trading.jpg"
keywords: []
---

# #trading | ഹോട്ടലുകളിലെ രാത്രിക്കച്ചവട നിരോധനം

> **Lead Summary:** **തൃക്കാക്കര : ** തൃക്കാക്കരയിലെ ഹോട്ടലുകളിൽ രാത്രിക്കച്ചവടം നിരോധിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ രാത്രിനടത്തം സംഘടിപ്പിച്ച്‌ പ്രതിഷേധിക്കാനൊരുങ്ങി ടെക്കികൾ.

## Article Content

**തൃക്കാക്കര : ** തൃക്കാക്കരയിലെ ഹോട്ടലുകളിൽ രാത്രിക്കച്ചവടം നിരോധിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ രാത്രിനടത്തം സംഘടിപ്പിച്ച്‌ പ്രതിഷേധിക്കാനൊരുങ്ങി ടെക്കികൾ.

ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിലാണ്‌ ചൊവ്വ രാത്രി 10ന് ഇൻഫോപാർക്ക് പ്രധാന കവാടത്തിനുമുമ്പിൽ രാത്രിനടത്തം സംഘടിപ്പിക്കുന്നത്‌. ഹോട്ടലുടമകളും പിന്തുണയുമായുണ്ട്‌.

പകലും രാത്രിയുമായി നിരവധി ടെക്കികൾ കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നുണ്ട്‌. കോവിഡിനുശേഷം വർക് ഫ്രം ഓഫീസ് എന്ന രീതിയിലേക്ക് മടങ്ങിവന്നു. പകൽ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർ രാത്രിയിൽ ഭക്ഷണത്തിന്‌ പ്രധാനമായും ആശ്രയിക്കുന്നത്‌ ഹോട്ടലുകളെയാണ്.

ഇവയുടെ പ്രവർത്തനാനുമതി റദ്ദാക്കിയാൽ ഐടി മേഖലയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടും. ലഹരിയുടെ വിതരണവും ഉപയോഗവും തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്‌.

എന്നാൽ, ഒരു മേഖലയാകെ അടച്ചിട്ടുള്ള നഗരസഭയുടെ നടപടി ഐടി മേഖലയിലെ ജീവനക്കാർക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്നും പ്രോഗ്രസീവ്‌ ടെക്കീസ് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160161/ban-on-night-trading-in-hotels)