---
title: "#Amballur | ആമ്പല്ലൂർ കൃഷിഭവനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "A #dharna was #organized in front of #Amballur #KrishiBhavan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160038/a-dharna-was-organized-in-front-of-amballur-krishibhavan"
published_at: "2023-11-06T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548e96831b99_bhavan.jpg"
keywords: []
---

# #Amballur | ആമ്പല്ലൂർ കൃഷിഭവനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **ആമ്പല്ലൂർ :** തോട്ടറ പുഞ്ചകർഷകരോടുള്ള കൃഷി വകുപ്പിൻ്റെയും ഇറിഗേഷൻ വകുപ്പിൻ്റെയും അനാസ്ഥയ്ക്കെതിരെ കർഷക കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുന്നിൽ കർഷക ധർണ സംഘടിപ്പിച്ചു.

## Article Content

**ആമ്പല്ലൂർ :** തോട്ടറ പുഞ്ചകർഷകരോടുള്ള കൃഷി വകുപ്പിൻ്റെയും ഇറിഗേഷൻ വകുപ്പിൻ്റെയും അനാസ്ഥയ്ക്കെതിരെ കർഷക കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുന്നിൽ കർഷക ധർണ സംഘടിപ്പിച്ചു.

പുഞ്ചയിൽ കൃഷിയിറക്കാൻ ഒരുക്കങ്ങൾ ചെയ്തു കൊടുക്കാതെ കർഷകരെ ദ്രോഹിക്കുന്നതി നെതിരെയാണ് പ്രതിഷേധം നടന്നത്, നവംബർ മാസത്തിൽ പൂർണ്ണമായും കൃഷിയിറക്കി കഴിയേണ്ടതായിരുന്നു.

എന്നാൽ പാടശേഖരങ്ങളിലെ പായൽ വാരിയതല്ലാതെ വെള്ളം വറ്റിക്കാൻ നടപടി സ്വീകരിച്ചില്ല, ഷട്ടർ സ്ഥാപിച്ച് വെള്ളം അടിച്ചു വറ്റിക്കേണ്ടതിനു പകരം ഉണ്ടായിരുന്ന ഷട്ടർ എടുത്തു കൊണ്ടുപോയെന്നും സമരക്കാർ ആരോപിച്ചു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ് ധർണ്ണ ഉൽഘാടനം ചെയ്തു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൗലോസ് മേലോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരി മുഖ്യ പ്രസംഗവും നടത്തി. കെ.എസ്.രാധാകൃഷ്ണൻ, സലിം അലി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160038/a-dharna-was-organized-in-front-of-amballur-krishibhavan)