---
title: "#sciencefair | ഉത്തരം നൽകുന്ന "മീ ബോട്ട്', തീകെടുത്താന്‍ "കുട്ടൻ'"
english_title: ""Me bot" to answer, "Kuttan" to put out the fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/159070/mebot-to-answer-kuttan-to-put-out-the-fire"
published_at: "2023-11-03T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654474b784840_robot.jpg"
keywords: []
---

# #sciencefair | ഉത്തരം നൽകുന്ന "മീ ബോട്ട്', തീകെടുത്താന്‍ "കുട്ടൻ'

> **Lead Summary:** > **കൊച്ചി :** ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന "മീ ബോട്ട്', തീകെടുത്തുന്ന "കുട്ടൻ' ശാസ്‌ത്രമേളയ്ക്കെത്തിയ റോബോട്ടുകളാണ് രണ്ടും.

## Article Content

> **കൊച്ചി :** ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന "മീ ബോട്ട്', തീകെടുത്തുന്ന "കുട്ടൻ' ശാസ്‌ത്രമേളയ്ക്കെത്തിയ റോബോട്ടുകളാണ് രണ്ടും.

> ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിലാണ് കുട്ടികൾ റോബോട്ടുകളെ അവതരിപ്പിച്ചത്. നോർത്ത്‌ ഇടപ്പള്ളി ഗവ. എച്ച്‌എസ്‌എസിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥികളായ റോൺ ജോൺ അജു, സെയ്‌ദ് ഹസ്സൻ സെയ്‌ഫി എന്നിവരാണ് "മീ ബോട്ട്‌' കൊണ്ടുവന്നത്.

> ടിടിവി എച്ച്‌എസ്എസ്‌ കാവുംകരയിലെ വിദ്യാർഥികളായ മുഹമ്മദ്‌ റമീസ്, എം എ മുഹമ്മദ് സിനാൻ എന്നിവരാണ് ‘കുട്ടനു’മായി എത്തിയത്. എഐ സാങ്കേതികസഹായത്തോടെയാണ് "മീ ബോട്ട്' നിർമിച്ചിരിക്കുന്നത്. ഉടമ റോണിന്റെ ശൈലിയിലാണ്‌ റോബോട്ടും സംസാരിക്കുന്നത്.

തന്റേതായ ചില സ്വഭാവരീതികളും മറ്റും ഇതിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്ന്‌ റോൺ പറയുന്നു. ചോദ്യത്തിന്റെ ശൈലി അനുസരിച്ച്‌ ദേഷ്യത്തോടെയും സ്നേഹത്തോടെയും ഉത്തരം നൽകും.

കോൺവ എഐ, ഇൻവേൾഡ് എഐ, അൺറിയൽ എൻജിൻ തുടങ്ങിയ എഐ സാങ്കേതികസഹായത്തോടെയാണ് റോബോട്ടിനെ നിർമിച്ചിരിക്കുന്നത്. പഴയ മൾട്ടിവുഡ്‌, ഫുട്‌ബോൾ തുടങ്ങിയ പാഴ്‌വസ്തുക്കളാണ് രൂപം നിർമിക്കാൻ ഉപയോഗിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/159070/mebot-to-answer-kuttan-to-put-out-the-fire)