---
title: "#kalamasseryblast | കളമശേരി സ്ഫോടനം: പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കയച്ചു"
english_title: "#Kalamaseryblast: #Accused's #phone sent for #forensic #examination"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/158977/kalamaseryblast-accuseds-phone-sent-for-forensic-examination"
published_at: "2023-11-02T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543b32b6b987_blast.jpg"
keywords: []
---

# #kalamasseryblast | കളമശേരി സ്ഫോടനം: പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കയച്ചു

> **Lead Summary:** **കൊച്ചി :** കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

## Article Content

**കൊച്ചി :** കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നു പരിശോധിക്കും. ഏതാനും വർഷത്തെ വാട്സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്.

സ്ഫോടനം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം പൊലീസിനു ലഭിച്ചിട്ടില്ല.

പ്രതിയുടെ സ്വഭാവ സവിശേഷതകളാണു കേസിനെ സങ്കീർണമാക്കുന്നത്. ഡൊമിനിക്കിനു മാനസിക, ശാരീരിക പ്രശ്നങ്ങളില്ലെന്നാണു മെഡിക്കൽ റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/158977/kalamaseryblast-accuseds-phone-sent-for-forensic-examination)