---
title: "#founddead | കളമശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി;കോളേജ് അധ്യാപകരുടെ പീഡനമെന്ന്‌ ആരോപണം"
english_title: "A #student of #Kalamasery #Polytechnic was #founddead; #allegation of #torture by #college #teachers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/158705/a-student-of-kalamasery-polytechnic-was-founddead-allegation-of-torture-by-college-teachers"
published_at: "2023-11-01T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425e9c9013d_death4.jpg"
keywords: []
---

# #founddead | കളമശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി;കോളേജ് അധ്യാപകരുടെ പീഡനമെന്ന്‌ ആരോപണം

> **Lead Summary:** **കൊച്ചി :** കളമശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി പ്രജിത് പ്രസാദ് ആണ് മരിച്ചത്.

## Article Content

**കൊച്ചി :** കളമശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി പ്രജിത് പ്രസാദ് ആണ് മരിച്ചത്.

കംപ്യൂട്ടർ ടെക്നോളജി മൂന്നാം വർഷ വിദ്യാർത്ഥി ആണ്. ഇന്നലെ വൈകിട്ട് പനങ്ങാട്ടെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അറ്റൻഡൻസ് കുറഞ്ഞതിന്റെ പേരിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകർ പ്രജിത്തിനെ അപമാനിച്ചു എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതേസമയം അധ്യാപകരുടെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല എന്ന് പോളിടെക്നിക് പ്രിൻസിപ്പൽ ആനി ജെ സനത്ത് പറഞ്ഞു.

പ്രജിത്ത് ഒരുതവണ കണ്ടോണേഷൻ അടച്ച വിദ്യാർഥിയാണെന്നും തുടർച്ചയായി ഹാജർ കുറഞ്ഞപ്പോൾ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ റിപ്പോർട്ടറിനോട് പറഞ്ഞു.

കളമശേരി പോളിടെക്നിക്കിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കെ എസ് യു തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/158705/a-student-of-kalamasery-polytechnic-was-founddead-allegation-of-torture-by-college-teachers)