---
title: " #final | മധുരക്കമ്പനി പാലത്തിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിൽ"
english_title: "The #construction #work of #Madurakampani #Bridge is in the #final #stage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/158607/the-construction-work-of-madurakampani-bridge-is-in-the-final-stage"
published_at: "2023-11-01T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654203fd86675_bridge4.jpg"
keywords: []
---

#  #final | മധുരക്കമ്പനി പാലത്തിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിൽ

> **Lead Summary:** **പള്ളുരുത്തി : ** മധുരക്കമ്പനി പാലത്തിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിൽ. ഡിസംബറോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകും. പുതിയ പാലം വരുന്നതോടെ, പളളുരുത്തിയിൽ നിന്ന് ഇടക്കൊച്ചി ഭാഗത്തേക്ക് സമാന്തര പാത തുറക്കും.

## Article Content

**പള്ളുരുത്തി : ** മധുരക്കമ്പനി പാലത്തിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിൽ. ഡിസംബറോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകും. പുതിയ പാലം വരുന്നതോടെ, പളളുരുത്തിയിൽ നിന്ന് ഇടക്കൊച്ചി ഭാഗത്തേക്ക് സമാന്തര പാത തുറക്കും.

പളളുരുത്തിക്കാർക്ക് നേരിട്ട് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം വഴി കൊച്ചി നഗരത്തിലേക്കും മറ്റും എളുപ്പത്തിൽ എത്തിച്ചേരാം. പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ നിർമാണം ഇന്നലെ പൂർത്തിയായി.

3.10 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. ജോൺ ഫെർണാണ്ടസ് എംഎൽഎയായിരുന്ന കാലത്ത് എംഎൽഎ ഫണ്ടിൽ നിന്ന് 2.80 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി വേണ്ടിവന്ന 30 ലക്ഷം രൂപ നഗരസഭയും നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/158607/the-construction-work-of-madurakampani-bridge-is-in-the-final-stage)