#Heavyrains | കനത്ത മഴയിലും കാറ്റിലും പിറവം നഗരസഭയിലെ എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിൽ വ്യാപകനാശം

#Heavyrains | കനത്ത മഴയിലും കാറ്റിലും പിറവം നഗരസഭയിലെ എടയ്ക്കാട്ടുവയൽ  പ്രദേശങ്ങളിൽ വ്യാപകനാശം
Oct 30, 2023 06:32 AM | By Amaya M K

പിറവം : (piravomnews.in) കനത്ത മഴയിലും കാറ്റിലും പിറവം നഗരസഭയിലെ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകനാശം.

ഞായർ വൈകിട്ട് അഞ്ചരയോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പിറവം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാക കടപുഴകിവീണു. പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന കാറും ഓട്ടോറിക്ഷയും തകർന്നു. ആർക്കും പരിക്കില്ല. പേപ്പതി തിരുമറയൂർ വട്ടപ്പാറ റോഡിൽ വിവിധയിടങ്ങളിൽ മരം കടപുഴകിവീണു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

തിരുമറയൂർ, വടയാപറമ്പ്, വെളിയനാട് ഭാഗത്ത് റോഡിൽ വീണ മരങ്ങൾ പിറവം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് വൈദ്യുതിവിതരണം പൂർണമായും മുടങ്ങി.കളമ്പൂർ കോട്ടപ്പുറം ഭാഗങ്ങളിലും കാറ്റ് നാശംവിതച്ചു.

കളമ്പൂരിൽ മരംവീണ് കാർ, സ്കൂട്ടർ എന്നിവ തകർന്നു. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന്‌ റോഡിൽനിന്ന്‌ മരങ്ങൾ വെട്ടിമാറ്റി. കൃഷിനാശവുമുണ്ട്.

#Heavyrains and winds caused widespread #destruction in the #Edakkattuvyal areas of #Piravam #municipality

Next TV

Related Stories
#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

May 17, 2024 08:17 AM

#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. ഒപ്പ് രേഖപ്പെടുത്തിയ നിരവധി ചെക്കുകളും മുദ്രപ്പത്രങ്ങളും...

Read More >>
#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

May 15, 2024 09:01 PM

#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ...

Read More >>
#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

May 15, 2024 08:02 PM

#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ...

Read More >>
#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 07:55 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ...

Read More >>
#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

May 15, 2024 07:45 PM

#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

ഫീൽഡ് സർവേക്കായി വരുന്ന സർവ്വേ ഉദ്യോഗസ്ഥർക്ക് ഉടമസ്ഥൻ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുക്കണം, കാടുകൾ വെട്ടിതെളിച്ച് അതിർത്തികൾ കൃത്യമാക്കണം,...

Read More >>
#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

May 15, 2024 07:42 PM

#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം ആണ്...

Read More >>
Top Stories